കൃഷ്ണ പൂനിയ
![]() ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ ദേശീയചാമ്പ്യനാണ് കൃഷ്ണ പൂനിയ ഇംഗ്ലീഷ്: Krishna Punia. 2010 കോമൺവെൽത്ത് ഗെയിംസിലെ ഡിസ്കസ് ത്രോയിൽ സ്വർണ്ണമെഡൽ നേട്ടത്തിലൂടെ ഇന്ത്യൻ അത്ലറ്റിക്സിൻറെ ചരിത്രത്തിലും ഇടം നേടി.[1] 52 വർഷങ്ങൾക്കുമുമ്പ് മിൽഖാ സിംഗ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയ ശേഷം അത്ലറ്റിക്സിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ കായികതാരമാകുകയായിരുന്നു കൃഷ്ണ പൂനിയ. 2006-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലും ഇവർ നേടിയിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ ഫൈനലിലേയ്ക്ക് യോഗ്യത നേടുകയും 63.62 മീറ്റർ എറിഞ്ഞ് ഏഴാം സ്ഥാനം നേടുകയും ചെയ്തു. 2010ൽ അർജ്ജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. 2011ൽ പദ്മശ്രീ പുരസ്കാരം തേടിയെത്തി. ജീവിതരേഖഹരിയാനയിലെ [2][3][4] അഗ്രോഹ ഹിസ്സാറിലെ ഒരു ജാട്ട് കുടുംബത്തിലാണ് കൃഷ്ണ പൂനിയ പിറന്നത്;[5] ജനനം 05 മെയ്1977) 2000ത്തിൽ രാജസ്ഥാനിലെ ചുരു ജില്ലയിലെ ഗഗവാസ് ഗ്രാമനിവാസിയായ വിരേന്ദ്ര സിങ് പൂനിയയെ വിവാഹം കഴിച്ചു. കൃഷ്ണ ജയ്‌പൂരിൽ ഇന്ത്യൻ റയിൽവേസിൽ ജോലി ചെയ്യുന്നു. കായിക ജീവിതം2006 ദോഹ ഏഷ്യൻ ഗെയിംസിൽ കൃഷ്ണക്ക് വെങ്കല മെഡൽ ലഭിച്ചു. ചൈനക്കാരിയായ ഐമിൻ സിങിനേയും മാ ക്സിഞ്ജാനേയുമാണ് തോല്പിച്ചത്. 46 മത്തെ ഓപ്പൺ ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി. 60.10 മീറ്ററായിരുന്നു അക്കാലത്തെ കൃഷ്ണയുടെ മികച്ച ദൂരം. 2008 ലെ ബീജിങ്ങ് ഒളിമ്പിക്സിൽ പങ്കെടുത്തുവെങ്കിലും ഫൈനലിലെത്താനായില്ല. 2012 മേയ് 08ൽ ഹവായിയിൽ വച്ച് 64.76 മീറ്റർ എറിഞ്ഞു ലോക റെക്കോഡ് തിരുത്തി. പുരസ്കാരങ്ങൾ
അവലംബം
|