കുറ്റകൃത്യ രോധിനിഒരു സമൂഹത്തിൽ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നത് അറിയിക്കാനുള്ള ഒരു സംവിധാനമാണ് കുറ്റകൃത്യ രോധിനി അഥവാ ക്രൈം സ്റ്റോപ്പർ. ഇത് അത്യാഹിത ടെലിഫോൺ നമ്പറുകളിൽ നിന്ന് വ്യത്യസ്തമായി നില നിൽക്കുന്ന ഒരു സംവിധാനമാണ്. വിളിക്കുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഒരു കുറ്റകൃത്യം തടയുന്നതിന് അതിന്റെ ബന്ധപ്പെട്ട അതോറിറ്റിയെ അതിന്റെ അന്വേഷണത്തിൽ നേരിട്ട് ഇടപെടാതെ സഹായിക്കുകയാണ് ഇത് ഉപയോഗിക്കുന്നവർ ചെയ്യുന്നത്. ലോകത്ത് പല രാജ്യങ്ങളിലും ഈ സംവിധാനം വ്യത്യസ്ത രീതിയിൽ ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽകേരളത്തിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിനെ അറിയിക്കാനുള്ള പ്രത്യേക നമ്പറുകളാണ് 1090, 9846100100. ഈ നമ്പറുകളിലേക്കുള്ള വിളികൾ സൗജന്യമാണ്. കൊല്ലം നഗരത്തിലെ വിവരങ്ങൾ 100, 2746000 എന്നീ നമ്പറുകളിലും അറിയിക്കാം. |