Share to: share facebook share twitter share wa share telegram print page

കുടമരം

കുടമരം
ഇലയും പൂക്കളും കായും
Scientific classification
Kingdom:
Division:
Class:
Subclass:
Order:
Family:
Genus:
Species:
M. eminii
Binomial name
Maesopsis eminii
Engl.
Synonyms
  • Maesopsis berchemoides (Pierre) Engl.

ആഫ്രിക്കൻ സ്വദേശിയായ ഒരു വൃക്ഷമാണ് കുടമരം, (Umbrella tree). (ശാസ്ത്രീയനാമം: Maesopsis eminii). 30 മീറ്ററോളം ഉയരം വയ്ക്കും. പലരാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുള്ള ഈ വൃക്ഷം ഏകദേശം 150 വർഷത്തോളം നിലനിൽക്കും. ഇതിൻറെ ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കാം. പെട്ടെന്നു വളരുന്ന് കുടമരം നല്ല വിറക് നൽകാറുണ്ട്. കർണാടകത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ വിത്തിൽ നിന്നും ഭക്ഷ്യയോഗ്യമായ എണ്ണ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലവിധത്തിലുമുള്ള ഔഷധഗുണങ്ങളുള്ള ഒരു മരമാണ് കുടമരം. അലങ്കാരവൃക്ഷമായും തണൽവൃക്ഷവുമായെല്ലാം ഈ മരം നട്ടുവളർത്തിവരുന്നു[1]. കാപ്പിത്തോട്ടങ്ങളിൽ തണൽവൃക്ഷമായി കേരളത്തിൽ നട്ടുവളർത്തുന്നുണ്ട്[2]. പക്ഷികളും കുരങ്ങന്മാരുമാണ് വിത്തുവിതരണം നടത്തുന്നത്. വിത്തിന് നല്ല ജീവനക്ഷമതയുണ്ട്[3]. വേഗം വളരുന്നതിനാൽ നശിച്ചകാടുകളുടെ പുനർജീവനത്തിനായി നട്ടുവളർത്താൻ കഴിയും[4]. Charaxes lactetinctus ശലഭത്തിന്റെയും Neopolyptychus serrator നിശാശലഭത്തിന്റെയും Ceroplesis militaris വണ്ടിന്റെയും ലാർവകൾ തിന്നുന്ന ഇലകളിൽ ഒന്ന് കുടമരത്തിന്റെയാണ്.

അവലംബം

  1. http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1105[പ്രവർത്തിക്കാത്ത കണ്ണി]
  2. http://indiabiodiversity.org/group/indianmoths/species/show/263934
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-01. Retrieved 2013-03-29.
  4. http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Maesopsis_eminii_%28Umbrella_Tree%29.htm

പുറത്തേക്കുള്ള കണ്ണികൾ



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya