പ്രമുഖനായ ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും 1930-40 കാലഘട്ടത്തിൽ Massachusetts Institute of Technology (MIT) -യുടെ പ്രസിഡണ്ടുമായിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു Karl Taylor Compton (സെപ്തംബർ 14, 1887 – ജൂൺ 22, 1954).[1] 1912-ൽ പ്രിൻസ്ടൺ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി. നേടിയ ഇദ്ദേഹം ഇലക്ട്രോണിക്സിൽ ഗവേഷകൻ, ഭൗതികശാസ്ത്രാധ്യാപകൻ, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ (MIT) പ്രസിഡന്റ് (1930-49), ചെയർമാൻ (1949-54) എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, സ്പെക്ട്രാസ്കോപ്പി, ലോഹങ്ങളിലൂടെ ഫോട്ടോ ഇലക്ട്രാണുകളുടെ പ്രവാഹം, അയോണീകരണം, വാതകത്തിലൂടെയുള്ള ഇലക്ട്രോൺ സഞ്ചാരം, പ്രകാശദീപ്തി, വിദ്യുത് ആർക്ക്, ഇലക്ട്രോൺ/ആറ്റം സംഘട്ടനങ്ങൾ എന്നീ മേഖലകളിൽ പഠനം നടത്തിയ ഇദ്ദേഹം ഭൗതികശാസ്ത്രത്തിൽ നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
ശാസ്ത്രജ്ഞൻ എന്നതിലുപരി ഒരു മികച്ച ഭരണതന്ത്രജ്ഞൻ കൂടിയായിരുന്ന ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധക്കാലത്ത് റഡാർ, റോക്കറ്റ്, നിയന്ത്രിതമിസൈലുകൾ, ആറ്റംബോംബ് എന്നിവയുടെ വികസനത്തിൽ ഭരണപരമായ നേതൃത്വം നല്കി. ശാസ്ത്രവിദ്യാഭ്യാസം, എൻജിനീയറിങ് വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലും ഇദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. 350-ഓളം ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവാണിദ്ദേഹം. 1927 - ലെ ഭൗതികശാസ്ത്രനോബൽസമ്മാനജേതാവായ Arthur Holly Compton ഇദ്ദേഹത്തിന്റെ അനുജനാണ്.
The lunar crater Compton is named after Compton and his brother Arthur, who was also an influential scientist. Compton was also the recipient of thirty-two honorary degrees.
# denotes acting president