കാളിക്കാട
![]() കാളിക്കാടയ്ക്ക് ആംഗലത്തിൽ greater painted-snipe എന്നു പേര്. ശാസ്ത്രീയ നാമം Rostratula benghalensisഎന്നാണ്. ഒറ്റയ്ക്കൊ ഇണയോടു കൂടിയോ നടക്കുന്ന ഇവയെ ചിലപ്പോൾ 12 എണ്ണം വരെയുള്ള കൂട്ടമായും കാണാറുണ്ട്. പെട്ടെന്ന് ചെടികൾക്കുള്ളിൽ മറയുന്ന പക്ഷിയാണ്. വിതരണംഇവയെ ആഫ്രിക്ക, ഇന്ത്യ, പാകിസ്താൻ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ചതുപ്പുകളിൽ കാണുന്നു. [2]) രൂപ വിവരണം![]() ഇടത്തരം വലിപ്പമുള്ള തടിച്ച കുലുങ്ങി നടക്കുന്ന പക്ഷിയാണ്. നീണ്ട ചുവപ്പുകലർന്ന തവിട്ടു നിറമുള്ള, അറ്റം താഴേക്കു വളഞ്ഞ കൊക്ക്. ചെറിയ വാൽ. മങ്ങിയ മഞ്ഞ നിറത്തിൽ അടയാളമുള്ള ചിറകുകൾ. മടക്കി വച്ച് ചിറകിന്നടിയിലേക്കു നീളുന്ന നെഞ്ചിലെ വെള്ള നിറം. പൂവനേക്കാൾ വലിപ്പം ഉള്ളതും നിറമുള്ളതും പിടയാണ്.കഴുത്തും തൊണ്ടയും ഇരുണ്ട തവിട്ടു നിറം. നെഞ്ചിലൂടെ കുറുകെ കറുത്ത വരയുണ്ട്. പൂവൻ മങ്ങിയതും ചാര നിറമുള്ളതും ആണ്. ഭക്ഷണംപ്രാണികൾ, വിത്തുകൾ, ഞണ്ട് തുടങ്ങിയവയാണ് ഭക്ഷണം. പ്രജനനം![]() പിട ഒന്നിൽ കൂടുതൽ പൂവനുമായി ഇണ ചേരാറുണ്ട്. [3][4] പൂവനാണ് അടയിരിക്കുന്നത് . കുഞ്ഞുങ്ങൾ മങ്ങിയ മഞ്ഞനിറത്തിൽ കറുത്ത വരയുള്ളവയാണ്. [5] പതുപതുത്ത നിലത്ത് ചുരണ്ടിയുണ്ടാക്കി പുല്ലുകളൊ മറ്റോ വച്ചാണ് കൂട്. ഏപ്രിൽ-ജൂലായ് ആണ് പ്രജനന കാലം.
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|