കാനിസ്
Golden Jackal / Indian Jackal എന്നിങ്ങനെ ഇംഗ്ലീഷ് പേരുകളുള്ള canis aureuട indicus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന നായവർഗ്ഗത്തിൽപ്പെടുന്ന കുറുനരി കേരളത്തിൽ കണ്ടുവരുന്ന വന്യമൃഗമാണ്. പൊതുവേ ഈ ജീവിയുടെ നിറം ശരീരം ചെമ്പൻ / ബ്രൗൺ നിറവും മുതുക് കറുത്ത രോമങ്ങൾ നിറഞ്ഞതുമാണ് .ഇതിൽ കറുപ്പിന്റെ അളവ് കുറഞ്ഞും കൂടിയും ഇരിക്കാറുണ്ട്. കേരളത്തിൽ പൂർണമായും കറുത്ത നിറത്തിലുള്ള കുറുനരിയേയും പൂർണ്ണമായും വെളുത്തനിറത്തിലുള്ള കുറുനരിയേയും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന് നിറം പകരുന്ന മെലാനിന്റെ അളവിലുള്ള വ്യതിയാനം ആയിരിക്കാം. ഇത്തരത്തിലുള്ള വെളുത്ത / കറുത്ത കറുനരികൾ ഉണ്ടാകാൻ കാരണം . നാടൻ നായയുടെ വലിപ്പവും സാമ്യവുമുള്ള കുറുനരികൾ രാത്രി സഞ്ചരിക്കുന്ന ജീവികളാണ്. പകൽനേരങ്ങളിൽ മണ്ണിലെ മാളങ്ങളിലും പാറയിടുക്കുകളിലും കുറ്റിക്കാടുകളിലും വിശ്രമിക്കും. ചിലപ്പോഴൊക്കെ രാത്രിയിൽ ഓരിയിടാറുണ്ട്. നീട്ടി ഓരിയിടുന്നതിനാൽ ചിലയിടങ്ങളിൽ ഊളൻ എന്ന പേരും കൂടി ഉണ്ട് കുറുനരിയ്ക്ക്. എലി മുതലായ ചെറുജീവികളും പഴങ്ങളും അഴുകിയ മാംസാവശിഷ്ടങ്ങളും മറ്റുമാണ് കുറു നരിയുടെ ഭക്ഷണം .ഒറ്റരാത്രി കൊണ്ട് ഭക്ഷണം തേടി 12 മുതൽ 15 വരെ കിലോമീറ്റർ ദൂരം കുറുനരികൾ സഞ്ചരിയ്ക്കാറുണ്ട്. പലസ്ഥലങ്ങളിലും മനുഷ്യൻമാർ ജീവിയ്ക്കുന്നതിനോട് തൊട്ടുചേർന്ന് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിയ്ക്കാൻ കുറുനരികൾക്ക് പ്രത്യേക കഴിവുണ്ട് . മനുഷ്യരെ കണ്ടാൽ സാധാരണയായി കുറുനരികൾ ഓടി മറയുകയാണ് പതിവ്. നാട്ടിൻ പുറങ്ങളിൽ പലയിടങ്ങളിലും കുറുനരികളെ കുറുക്കൻ എന്ന് വിളിയ്ക്കുമെങ്കിലും, Bengal fox/indian fox എന്ന പേരുകളിൽ അറിയപ്പെടുന്ന വളരെ അപൂർവ്വമായ മറ്റൊരു സ്പീഷിസ് ജീവിയാണ് കുറുക്കൻ. ( ശാസ്ത്രീയ നാമം - Vulpes Bengalensis ) ഇതിനെ അടുത്ത കാലത്തൊന്നും കേരളത്തിൽ കണ്ടിട്ടുമില്ല. പേര്കുറുനരിയുടെ ഇംഗ്ലീഷ് നാമമായ ജക്കാൾ വരുന്നത് ഏകദേശം 1600 കൊല്ലങ്ങൾക്ക് മുൻപ്പ് നിന്ന് ഫ്രഞ്ച് വാക്കായ chacal എന്നതിൽ നിന്നും ടർക്കിഷ് വാക്കായ çakal എന്നതിൽ നിന്നും പേർഷ്യൻ شغال shaghāl എന്നതിൽ നിന്നും ഉരുത്തിരിഞ്ഞ വാക്കാണ് ഇത് സംസ്കൃതത്തിലെ सृगालः / sṛgālaḥ ഓരിയിടുന്നവൻ എന്ന വാക്കിനോട് ചേർന്നതാണ് ഇവയെല്ലാം .[1] കുറുനരിയുടെ ഉപവിഭാഗങ്ങൾ (സ്‌പീഷിസ് )പ്രധാനമായും മൂന്ന് വിഭാഗം കുറുനരികൾ ആണ് ഇത് വരെ വർഗ്ഗീകരിച്ചിട്ടുള്ളത് അവ സൈഡ് സ്ട്രിപ്ഡ് ജക്കാൾ (Side-striped jackal -Canis adustus) ആഫ്രിക്കയിൽ കാണുന്നു ,[2] ഗോൾഡൻ ജക്കാൾ (Golden jackal -Canis aureus) യൂറോപ്പ് മിഡ്‌ഡിലെ ഈസ്റ്റ് , ഏഷ്യയുടെ ഭാഗങ്ങൾ , സൗത്ത് ഇന്ത്യ എന്നിവിടങ്ങളിൽ , ബ്ലാക്ക് ബാക്ക്ഡ് ജക്കാൾ (Black-backed jackal -Canis mesomelas) .[3][4] ഇതിൽ കേരളത്തിൽ കാണുന്നത് ഗോൾഡൻ ജക്കാൾ ആണ് .
അവലംബം
|