കാനിജിയാനി ഹോളി ഫാമിലി (റാഫേൽ)
1508-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ വരച്ച ചിത്രമാണ് കാനിജിയാനി ഹോളി ഫാമിലി അല്ലെങ്കിൽ കാനിജിയാനി മഡോണ. ഈ ചിത്രം ജർമ്മനിയിലെ മ്യൂണിക്കിലെ ആൽട്ടെ പിനാകോതെക്കിന്റെ സ്ഥിരമായ ശേഖരണത്തിന്റെ ഭാഗമാണ്.[1] പുതിയ നിയമത്തിലെ ഈ ചിത്രത്തിൽ പ്രധാനമായും എലിസബത്ത് കുഞ്ഞ് ജോൺ സ്നാപകനോടും, ജോസഫിനെയും മറിയയെയും ശിശുവായ യേശുവിനോടൊപ്പം കാണിക്കുന്നു (l.t.r.) ഫ്ലോറൻസിലെ കാനിജിയാനി കുടുംബം അവരുടെ വീട്ടിലെ ബലിപീഠത്തിനായി ഈ ഓയിൽ പെയിന്റിംഗ് ചിത്രകാരനിൽ നിന്നും വാങ്ങി. ചിത്രകാരനെക്കുറിച്ച്നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. ![]() റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു. അവലംബം
ബാഹ്യ ലിങ്കുകൾ
|