Share to: share facebook share twitter share wa share telegram print page

കസിയോപ്പിയ ഏ

കാസിയോപ്പിയ ഏ ('Cas A) കാശ്യപി നക്ഷത്രരാശിയിലെ ഒരു ശക്തമായ ഒരു ജ്യോതിർവികിരണ പദാർത്ഥമാണ്. ആകാശഗംഗയിൽ നിന്നും ഏകദേശം 11,000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതിന്റെ വികസിച്ചു കൊണ്ടിരിക്കുന്ന മേഘപടലങ്ങൾക്ക് ഏകദേശം പത്തു പ്രകാശവർഷം വ്യാപ്തിയുണ്ടാകുമെന്ന് കണക്കാക്കിയിരിക്കുന്നു. 300 വർഷങ്ങൾക്കു മുമ്പുണ്ടായ ഈ സ്ഫോടനത്തിൽ നിന്നുണ്ടായ പ്രകാശകിരണങ്ങളായിരിക്കാം (നക്ഷത്രന്തരീയ പടലങ്ങൾ ആഗിരണം ചെയ്തില്ല എങ്കിൽ) നക്ഷത്രസ്ഫോടനത്തിന്റെ ഫലമായി ഭൂമിയിൽ ആദ്യമെത്തിയ പ്രകാശകണങ്ങൾ.

നമ്മുടെ സൗരയൂഥത്തിനു പുറത്തുള്ള ഏറ്റവും ശക്തമായ റേഡിയോ പ്രഭവകേന്ദ്രമാണ് Cas A. 1947ലാണ് ഇതിനെ കുറിച്ചുള്ള ആദ്യവിവരം ലഭിച്ചത്. 1950ൽ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ ഉറപ്പുവരുത്തുകയും ചെയ്തു.

എക്സ്-റേ പ്രഭവകേന്ദ്രം

1979ൽ ഷ്കോൾവ്സ്കി Cas Aക്കു നടുവിൽ ഒരു തമോദ്വാരം ഉണ്ടാവാൻ സാദ്ധ്യതയുണ്ട് എന്ന് പ്രവചിച്ചു. 1999ൽ ചന്ദ്ര എക്സ്-റേ നിരീക്ഷണാലയത്തിൽ നിന്ന് ഇതിനു നടുവിൽ ഒരു തമോഗർത്തമോ ന്യൂട്രോൺ താരമോ ഉണ്ടായിരിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya