കഴുകൻ കണ്ണ്![]() ![]() ജന്തുലോകത്തിലെ മറ്റുജീവികൾക്ക് ഇടയിൽ ഏറ്റവും ശക്തമാണ് കഴുകൻ കണ്ണ്. കാഴ്ചശക്തി ശരാശരി മനുഷ്യനേക്കാൾ 4 മുതൽ 8 മടങ്ങ് ശക്തമാണെന്ന് കണക്കാക്കുന്നു.[1]3.2 കിലോമീറ്റർ അകലെയുള്ള ഒരു മുയലിനെ കണ്ടെത്താൻ കഴുകന് കഴിയുമെന്ന് പറയപ്പെടുന്നു.[1]ഒരു കഴുകന് 10 പൗണ്ട് (4.5 കിലോഗ്രാം) മാത്രമേ ഭാരം ഉണ്ടാവുകയുള്ളൂവെങ്കിലും, അതിന്റെ കണ്ണുകൾ വലുപ്പത്തിൽ മനുഷ്യന്റെ കണ്ണുകൾക്ക് തുല്യമാണ്.[1]ഇരയെ ആക്രമിക്കാൻ കഴുകൻ ആകാശത്ത് നിന്ന് ഇറങ്ങുമ്പോൾ, സമീപനത്തിലും ആക്രമണത്തിലും ഉടനീളം കൃത്യമായ ഫോക്കസും ധാരണയും നിലനിർത്തുന്നതിന് കണ്ണുകളിലെ പേശികൾ തുടർച്ചയായി നേത്രഗോളങ്ങളുടെ വക്രത ക്രമീകരിക്കുന്നു.[1] കഴുകന്മാരെ കൂടാതെ, പരുന്ത്, ഫാൽക്കൺ, റോബിൻ തുടങ്ങിയ പക്ഷികൾക്ക് അസാധാരണമായ കാഴ്ചയുണ്ട്. അത് ഇരയെ എളുപ്പത്തിൽ പിടിക്കാൻ സഹായിക്കുന്നു. അവയുടെ ഭാരം അനുസരിച്ച് തലച്ചോറിനേക്കാൾ കണ്ണുകൾക്ക് വലുപ്പമുണ്ടെന്ന് പറയുന്നു.[2] റെസല്യൂഷനും വ്യക്തതയുമുള്ള വർണ്ണ ദർശനം കഴുകന്റെ കണ്ണിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളാണ്. അതിനാൽ കൃത്യമായ കാഴ്ചയുള്ളവരെ ചിലപ്പോൾ "കഴുകൻ കണ്ണുകൾ" എന്ന് വിളിക്കാറുണ്ട്. കഴുകന് വെവ്വേറെ നിറമുള്ള അഞ്ച് അണ്ണാനെ വരെ തിരിച്ചറിയാനും മറഞ്ഞിരിക്കുകയാണെങ്കിലും ഇരയെ കണ്ടെത്താനും കഴിയും.[3] സവിശേഷതകൾഒരു ചെറിയ കഴുകന് 700 ഗ്രാം (1.5 പൗണ്ട്) ഭാരം വരും. വലിയവയുടെ ഭാരം 6.5 കിലോഗ്രാം (14 പൗണ്ട്) ആണ്. ഏകദേശം 10 കിലോഗ്രാം (22 പൗണ്ട്) ഭാരം വരുന്ന കഴുകറെ കണ്ണ് 200 പൗണ്ട് (91 കിലോഗ്രാം) ഭാരം വരുന്ന ഒരു മനുഷ്യന്റെ കണ്ണുകളേക്കാൾ വലുതായിരിക്കും.[1]കഴുകൻ കണ്ണിന്റെ വലുപ്പം ഒരു മനുഷ്യന്റെ കണ്ണിന് തുല്യമാണെങ്കിലും, കഴുകൻ കണ്ണിന്റെ പുറകിലെ ആകൃതി പരന്നതാണ്. ഒരു കഴുകന്റെ റെറ്റിന ഉയർന്ന ന്യൂക്വിസ്റ്റ് ആവൃത്തി നല്കുന്നു. [4] റോഡ് കോശങ്ങളും കോൺ കോശങ്ങളും ഉപയോഗിച്ചാണ് ഇതിന്റെ റെറ്റിന കൂടുതൽ രൂപപ്പെട്ടിരിക്കുന്നത്. കഴുകനിൽ, റെറ്റിനയുടെ ഫോവിയയിൽ ഒരു mm2 ന് ഒരു ദശലക്ഷം സെല്ലുകളുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ ഇത് മനുഷ്യരിൽ mm2ന് 200,000 ആണ്. കഴുകന് രണ്ടാമത്തെ ഫോവിയയും മൂന്ന് കൺപോളകളും കാണപ്പെടുന്നു. (അവയിൽ രണ്ടെണ്ണം ദൃശ്യമാണ്)[2]കഴുകനിലെ രണ്ടാമത്തെ ഫോവിയ അവക്ക് മികച്ചതും കൃത്യതയുള്ളതുമായ കാഴ്ച നൽകുന്നു. അതേസമയം രണ്ട് ഫോവിയകളെ ബന്ധിപ്പിക്കുന്ന നീളമുള്ള, ഇടുങ്ങിയ റിബൺ ആകൃതിയിലുള്ള മേഖല മൂന്നാമത്തെ ഫോവിയയായി അനുമാനിക്കുന്നു. ഒരു കഴുകനിൽ അതിന്റെ വളയുന്ന തല 270 ഡിഗ്രി തിരിയുന്ന പ്രതിഭാസമാണ്, [3] ഇരിക്കുമ്പോഴോ പറക്കുമ്പോഴോ, അതിന്റെ വലിയ തല പൂർണ്ണമായും തിരിയുമ്പോൾ മനുഷ്യനിൽ നിന്ന് വ്യത്യസ്തമായി കണ്ണുകളും തിരിയുന്നു എന്നതാണ് ഇതിന് കാരണം. ![]() പറക്കുന്നതിനിടയിൽ ഒരു കഴുകന് രണ്ട് മൈൽ അകലെയുള്ള മുയലിനെ കാണാൻ കഴിയും.[1] തലോൺ-ഐ ഏകോപനം വേട്ടയാടലിൽ അനിവാര്യമാണ്.[5]മരങ്ങളുടെ മുകളിലുള്ള ഒരിടത്ത് നിന്ന് കഴുകന് മണിക്കൂറിൽ 125–200 മൈൽ വേഗതയിൽ (മണിക്കൂറിൽ 201–322 കിലോമീറ്റർ) ഇരയെ അതിന്റെ നഖം ഉപയോഗിച്ച് റാഞ്ചാൻ സാധിക്കും.[6]കണ്ണിന്റെ റിഫ്രാക്ഷൻ പിശകിന്റെ ഫലമായി കഴുകന് ചെറുപ്രായത്തിൽ തന്നെ വെള്ളത്തിന് താഴെയുള്ള മത്സ്യത്തെ കണ്ടെത്താൻ കഴിയില്ല. അതിനാൽ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ചത്ത മത്സ്യങ്ങളെ പിടിക്കുന്നു. പ്രായമാകുമ്പോൾ, റിഫ്രാക്ഷൻ പിശക് സ്വാഭാവികമായും സ്വയം ശരിയാക്കുകയും ഉപരിതലത്തിന് താഴെയുള്ള മത്സ്യങ്ങളെ കണ്ടെത്താനും കഴിയുന്നു. അവലംബം
ഗ്രന്ഥസൂചിക
|