കരൾ
![]() ![]() ![]() നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ[2], വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം. ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്. മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്. ഘടനഒരാളുടെ തൂക്കത്തിന്റെ 2 ശതമാനത്തോളം തൂക്കമുണ്ട് കരളിന്. വിസറൽ പെരിട്ടോണിയം എന്നനേർത്ത സ്തരം കൊണ്ട് കരൾ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. 30000 കോടിയോളം ഹെപ്പറ്റോ സെല്ലുകൾ കൊണ്ടാണ് കരൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പിത്തരസം അഥവാ ബൈലും രക്തവും നിരന്തരം ഒഴുകുന്ന നിരവധി നളികകൾ കരളിൽ ഉണ്ട്. കരളിന് ഇടതു ദളവും അതിന്റെ ആറിരട്ടി വലിപ്പമുള്ള വലതു ദളവും ഇവയ്ക്ക് പുറകിൽ രണ്ടു ചെറിയ ദളങ്ങളുമുണ്ട്.[3] സവിശേഷതകൾശരീരത്തിലെ മിക്ക അവയവങ്ങളും ചലിച്ചുകൊണ്ടിരിക്കുമ്പോൾ തികച്ചും നിശ്ചലമായി പ്രവർത്തിക്കുന്ന അവയവമാണ് കരൾ.വിശ്രമാവസ്ഥയിൽ ഇരിക്കുമ്പോൾ മിനിട്ടിൽ ഒന്നേകാൽ ലിറ്റർ രക്തം കരളിൽ കൂടി പ്രവഹിക്കുന്നു.കരളിന്റെ മറ്റൊരവയവത്തിനുമില്ലാത്ത സവിശേഷത അതിന്റെ സ്വയം സഹന ശേഷിയും പുനരുജ്ജീവനശേഷിയുമാണ്.മുക്കാൽ പങ്കോളം നശിച്ചുകഴഞ്ഞാൽ പോലും കരൾ അതിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിക്കൊണ്ടേയിരിക്കും.കേടുവന്ന ഭാഗം മുറിച്ചുമാറ്റിയാൽ പോലും കരൾ വീണ്ടും വളർന്നു വരും. അതിനാൽ കരൾ ദാനം ചെയ്യുമ്പോൾ ദാതാവിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ല. നാം കുടിക്കുന്ന ദ്രാവകങ്ങളുടെ ഒരു ഡാം പോലേയും പ്രവർത്തിക്കുന്നു. നമ്മൾ കുറേ വെള്ളം കുടിച്ചാൽ കരൾ ഉടൻ തന്നെ വീർക്കും.[4] പ്രധാന ധർമ്മങ്ങൾ
രോഗങ്ങൾകരളിനെ ബാധിക്കുന്ന പ്രധാനവും മാരകവുമായ ചില രോഗങ്ങൾ ഇവയാണ് ഫാറ്റി ലിവർകരളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന രോഗമാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ ആഗിരണം ചെയ്യാനുള്ള കരളിന്റെ ശേഷി കുറയുന്ന ഒരു അവസ്ഥയാണിത്. മദ്യപാനം ആണ് ഇതിന്റെ പ്രധാന കാരണം എന്നാൽ മദ്യപിക്കാത്തവരിലും ഇത് വരാം. പിത്താശയ രോഗങ്ങൾശരീരത്തിന്റെ ഏറ്റവും പ്രധാന ഭാഗമായ കരളിൽ ആണ് പിത്താശയം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ദഹന സഹായിയാണ്. ഇതിൽ വരുന്ന പ്രധാന അസുഖം പിത്താശായക്കല്ലുകൾ ആണ്. ശസ്ത്രക്രിയയാണ് പ്രധാന പരിഹാരം. എന്നാലും ആയുർവേദത്തിൽ ചില എണ്ണ പ്രയോഗങ്ങൾ ഉണ്ട്. ചില വസ്തി പ്രയോഗങ്ങളാണ് അവ. അയ്യായിരം വർഷം പഴക്കമുള്ള acupunctur ചികിത്സാ രീതിയിലുംഇതിന് പറ്റിയ ചികിത്സകൾ ധാരാളമുണ്ട് ഉണ്ട് ഇതും കാണുകഅവലംബം
പുറമെനിന്നുള്ള കണ്ണികൾ |