കരോളിൻ കോഫ്മാൻ (മുമ്പ്, ഫ്രാങ്ക്;[1] 1840-1926) ഒരു ഫ്രഞ്ച് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും വോട്ടവകാശവാദിയുമായിരുന്നു. 1898 മുതൽ 1906 വരെയുള്ള കാലത്ത് Solidarité des femmes (വിമൻസ് സോളിഡാരിറ്റി) എന്ന സോഷ്യലിസ്റ്റ്-ഫെമിനിസ്റ്റ് സംഘടനയുടെ ജനറൽ സെക്രട്ടറിയായി കോഫ്മാൻ സേവനമനുഷ്ടിച്ചിരുന്നു. അവളുടെ നേതൃത്വത്തിൻകീഴിൽ വനിതകളുടെ അവകാശങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നുകയും സോഷ്യലിസത്തിലും പൗരോഹിത്യ വിരുദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ഈ സംഘടന കൂടുതൽ ഉറച്ച ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പായി മാറി.[2]Solidarité des femmes എന്ന സംഘടനയുടെ നേതൃത്വം മഡലീൻ പെല്ലെറ്റിയറിന് കൈമാറിയ ശേഷം, കോഫ്മാൻ Combat féministe (ഫെമിനിസ്റ്റ് ഫൈറ്റ്) ജേണലിന്റെ എഡിറ്ററായി മാറുകയും ജേണലിന്റെ സ്ഥാപകയായ ഏരിയ ലൈയുമായി സജീവ കത്തിടപാടുകൾ നടത്തുകയും ചെയ്തു.[3]