കരോലിൻ എലിസബത്ത് ജോൺസൺ[2] (മുമ്പ്, ബർട്ടൺ; ജനനം: ഡിസംബർ 31, 1977) ഒരു ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി രാഷ്ട്രീയ പ്രവർത്തകയും കൺസൾട്ടന്റ് പീഡിയാട്രീഷ്യനുമാണ്. അവർ 2022 സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ മാനസികാരോഗ്യത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടി പാർലമെന്ററി അണ്ടർ-സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016-ലെ ഉപതെരഞ്ഞെടുപ്പ് മുതൽ സ്ലീഫോർഡ് ആൻറ് നോർത്ത് ഹൈക്കെഹാമിൽനിന്നുള്ള പാർലമെന്റ് അംഗമായിരുന്നു അവർ.[3]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
കരോലിൻ എലിസബത്ത് ബർട്ടൺ 1977 ഡിസംബർ 31 ന് ഇംഗ്ലണ്ടിലെമിഡിൽസ്ബ്രോയിൽ ലെനിൻ, ലിൻഡ ബർട്ടൻ ദമ്പതികളുടെ മകളായി ജനിച്ചു.[4] നൻതോർപ്പെ കോംപ്രിഹെൻസീവ് സ്കൂളിലും മൊറേയിലെ ഗോർഡൺസ്റ്റൗണിലെ സ്വതന്ത്ര സ്കൂളിലുമാണ് അവർ വിദ്യാഭ്യാസം നിർവ്വഹിച്ചത്.[5] 2001-ൽ ന്യൂകാസിൽ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് അവർ മെഡിക്കൽ ബിരുദം നേടി. ജോൺസൺ പീഡിയാട്രിക്സിൽ പരിശീലനം നേടിയ ജോൺസൺ, 2002-ൽ സീനിയർ ഹൗസ് ഓഫീസറും 2005-ൽ സ്പെഷ്യലിസ്റ്റ് രജിസ്ട്രാറും ആയി ജോലി ചെയ്യുകയും[6] 2012-ൽ ശിശുരോഗ ഒരു വിദഗ്‌ദ്ധയെന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. ചെയ്തു.[7]
സ്വകാര്യ ജീവിതം
2001 ൽ നിക്ക് ജോൺസണെ വിവാഹം കഴിച്ച അവർക്ക് മൂന്ന് കുട്ടികളുണ്ട്.[8] നിക്ക് കർഷകനായും ഒപ്പം ഒരു വ്യവസായിയായും ജോലി ചെയ്യുന്നു.[9] അവർ ലിങ്കൺഷെയറിലെ സുഡ്ബ്രൂക്കിലാണ് താമസിക്കുന്നത്.[10] പാർലമെന്ററി ചുമതലകൾ കൂടാതെ, പീറ്റർബറോ സിറ്റി ഹോസ്പിറ്റലിൽ പാർട്ട് ടൈം കൺസൾട്ടന്റ് പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്നത് തുടരുന്ന അവർ 2022 വരെ 336 മണിക്കൂറിന് ഏകദേശം £20,286.40 അധിക ശമ്പളം നേടുകയും ചെയ്യുന്നു.[11][12][13]