കയോട്ടി
മധ്യ-ഉത്തരഅമേരിക്കയിൽ കാണപ്പെടുന്ന ശ്വാനവർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് കയോട്ടി.[2] (ശാസ്ത്രീയനാമം: Canis latrans). പേര്സൂത്രക്കാരൻ എന്നർത്ഥം വരുന്ന ആസ്റ്റക് വാക്കിൽ നിന്നാണ് കയോട്ടി എന്ന പേരുത്ഭവിച്ചത്.[3] കുരക്കും പട്ടി എന്നർത്ഥമുള്ള സ്പാനിഷ് വാക്കായ കാനിസ് ലാറ്റ്രൻസ് ആണ് ഇവയുടെ ശാസ്ത്രീയ നാമം.[4] രൂപംകയോട്ടികളടുെ രോമങ്ങളുടെ നിറവും ഘടനയും ഭൂമിശാസ്ത്രപരമായി അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു.[5] സാധാരണയായി ഇവയുടെ മുകൾഭാങ്ങളിലെ രോമങ്ങൾ ഇളം ചാര നിറമുള്ള മഞ്ഞയൊ, ബ്രൗണോ നിറത്തിലായിരിക്കും. കഴുത്ത്, ഉദരഭാഗങ്ങൾ എന്നിവക്ക് വെളുത്ത നിറത്തിലും ആയിരിക്കും.[6] ശരീരത്തിലുടനീളം കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്നിരിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കയോട്ടfകൾക്ക് മരുഭൂമിയിൽ വസിക്കുന്ന കയോട്ടികളേക്കാൾ കൂടുതലായി കറുപ്പും ചാരനിറവും ഉണ്ടാകും, മാത്രമല്ല അവ കൂടുതൽ മങ്ങിയ തവിട്ടുനിറമുള്ള മഞ്ഞയോ അല്ലെങ്കിൽ വെളുത്ത ചാരനിറത്തിലുള്ളവയോ ആണ്.[7] ആൺ കയോട്ടികൾക്ക് ശരാശരി 8 മുതൽ 20 കിലോഗ്രാം വരെ (18 മുതൽ 44 പൗണ്ട് വരെ) ഭാരവും പെൺ കൊയോട്ടുകൾക്ക് ശരാശരി 7 മുതൽ 18 കിലോഗ്രാം വരെ (15 മുതൽ 40 പൗണ്ട് വരെ) ഭാരമുണ്ടാകുമെങ്കിലും ഇവയുടെ വലിപ്പം ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ശരാശരി 18 കിലോഗ്രാം (40 പൗണ്ട്) ഭാരമുള്ള വടക്കൻ ഉപജാതികൾ, മെക്സിക്കോയുടെ തെക്കൻ ഉപജാതികളേക്കാൾ വലിപ്പത്തിൽ, അതായത് ശരാശരി 11.5 കിലോഗ്രാം (25 പൗണ്ട്) വരെ വളരുന്നു. മൊത്തം നീളം ശരാശരി 1.0 മുതൽ 1.35 മീറ്റർ വരെയും (3 അടി 3 ഇഞ്ച് മുതൽ 4 അടി 5 ഇഞ്ച് വരെ); വാൽ നീളം 40 സെന്റീമീറ്റർ (16 ഇഞ്ച്) വരെയുമുള്ള ഇവയിലെ പെൺ കൊയോട്ടുകൾക്ക് ശരീര നീളവും ഉയരവും കുറവായിരിക്കും.[8] 1937 നവംബർ 19 ന് വ്യോമിംഗിലെ അഫ്ടണിനടുത്ത് കൊല്ലപ്പെട്ട ഒരു ആൺ കൊയോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊയോട്ട്. ഇതിന് മൂക്ക് മുതൽ വാൽ വരെ 1.5 മീറ്റർ (4 അടി 11 ഇഞ്ച്) നീളവും 34 കിലോഗ്രാം (75 പൗണ്ട്) ഭാരവുമുണ്ടായിരുന്നു.[9] വാലിന്റെ അടിഭാഗത്ത് മുകളിലായി സ്ഥിതി ചെയ്യുന്ന സുഗന്ധ ഗ്രന്ഥികൾ നീലകലർന്ന കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്.[10] അവലംബം
|