കണ്ണിന്റെ ക്ഷീണം, കണ്ണുകൾക്ക് ചുറ്റുമുള്ള വേദന, മങ്ങിയ കാഴ്ച, തലവേദന, ഇടയ്ക്കിടെയുള്ള ഇരട്ട കാഴ്ച എന്നിവ പോലുള്ള ലക്ഷണങ്ങളിലൂടെ പ്രകടമാകുന്ന ഒരു നേത്ര അവസ്ഥയാണ് കണ്ണിന്റെ ആയാസം (സ്ട്രെയിൻ) അഥവാ അസ്തെനോപിയ. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോൺ, ടാബ്ലറ്റ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളൂതെ ഉപയോഗം, കൂടുതൽ നേരമുള്ള വായന അല്ലെങ്കിൽ കാഴ്ച കേന്ദ്രീകരിക്കേണ്ടതായ മറ്റ് പ്രവർത്തനങ്ങൾ എന്നിവക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.[1] ഇവയെ ബാഹ്യവും ആന്തരികവുമായ രോഗലക്ഷണ ഘടകങ്ങളായി തിരിച്ചിരിക്കുന്നു.[2]
ഒരു പുസ്തകത്തിലോ കമ്പ്യൂട്ടർ മോണിറ്ററിലോ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കണ്ണിനുള്ളിലെ സീലിയറി പേശികൾക്കും നേത്ര ചലനത്തിന് സഹായിക്കുന്ന എക്സ്ട്രാഒക്യുലർ പേശികൾക്കും ആയാസമുണ്ടാകുന്നു. ഇത് കണ്ണിലെ അസ്വസ്ഥത, വേദന അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മണിക്കൂറിലൊരിക്കലെങ്കിലും കുറച്ച് മിനിറ്റുകൾ കണ്ണുകൾക്കും പേശികൾക്കും വിശ്രമം നൽകുന്നത് സാധാരണയായി പ്രശ്നത്തെ ലഘൂകരിക്കും.
പ്രിന്റിംഗ് പ്രശ്നങ്ങൾ, ക്യാമറ ചലനം മുതലായവ മൂലം ചെറുതായി സ്ഥാനഭ്രംശം സംഭവിച്ച് ഇരട്ടിപ്പ് ഉള്ള പേജ് അല്ലെങ്കിൽ ഫോട്ടോ കൂടുതൽ നേരം നോക്കിയാൽ തലച്ചോറ് ആ ഇമേജ് തകരാറിനെ ഡിപ്ലോപ്പിയ എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും ക്രമീകരിക്കാൻ വ്യർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നതിനാൽ കണ്ണിന്റെ ആയാസം ഉണ്ടാകാം.
മങ്ങിയ ചിത്രം കാണുമ്പോഴും (സെൻസർഷിപ്പിനായി മനഃപൂർവ്വം മങ്ങിച്ച ചിത്രങ്ങൾ ഉൾപ്പെടെ) കണ്ണിന്റെ ബുദ്ധിമുട്ട് സംഭവിക്കാം. ഇതിന് കാരണം ഫോക്കസ് വർദ്ധിപ്പിച്ച് ചിത്രത്തിന്റെ തെളിച്ചം കൂട്ടാൻ സിലിയറി പേശി വ്യർത്ഥമായി ശ്രമിക്കുന്നതിനാലാണ്.
കണ്ണിലെ പേശികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കണ്ണുകൾ അടച്ച് ഇരിക്കുകയോ ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയോ ചെയ്യുക.[5] ഒപ്പം നല്ല ഉറക്കവും ശരിയായ പോഷണവും നേടുക,[6]