കച്ചിപ്പരൽ
ഒരു ഉഷ്‌ണമേഖലാ ശുദ്ധജലമത്സ്യമാണ് കച്ചിപ്പരൽ.(Swamp barb). ശാസ്ത്രനാമം: Puntius chola. ഇന്ത്യക്കൂടാതെ പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ബൂട്ടാൻ, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിലും ഈ മത്സ്യം കണ്ടുവരുന്നു. ശരീരപ്രകൃതിപൂർണ്ണവളർച്ചയെത്തിയ ഒരു കച്ചിപ്പരൽ മത്സ്യത്തിന് 6 ഇഞ്ച്(ഏകദേശം 15 സെന്റിമീറ്റർ) വലിപ്പമുണ്ടാകും. ശരാശരി 60 ഗ്രാം തൂക്കവും. ആവാസവ്യവസ്ഥഅരുവികളിലും നദികളിലും കനാലുകളിലും കണ്ടൽപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും കുളങ്ങളിലും ഈ മത്സ്യത്തെ കാണാം. ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന മീനായതിനാൽ അനുകൂല താപനില 20മുതൽ 25 വരെ °C ന് ഇടയിലാണ്. അനുകൂല ജലത്തിന്റെ അമ്ലത 6.0 - 6.5 pH. ജലഗാഢത 8 - 15 dGH. വിരകളേയും പ്രാണികളേയും ചിലയിനം സസ്യങ്ങളേയും പ്രധാനമായും ആഹരിക്കുന്നു. അവലംബം |