ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2023)(നവംബർ 2023)
ഇന്നുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതിൽവെച്ച് സൗരയൂഥത്തിലൂടെ കടന്നുപോകുന്ന ആദ്യ നക്ഷത്രാന്തര വസ്തുവാണ് ഔമുഅമുഅ (ʻOumuamua) (ഹവായിയൻ നാമം). ഇതിന് ഔദ്യോഗികമായി 1I / 2017 U1 എന്ന് പേരുനൽകപ്പെട്ടിരിക്കുന്നു. 2017 ഒക്ടോബർ 19-ന് ഹവായിയിൽ സ്ഥിതിചെയ്യുന്ന ഹാലയെകാല നക്ഷത്ര നിരീക്ഷണശാലയിലെ പാൻ- സ്റ്റാർസ് ടെലസ്കോപ്പ് ഉപയോഗിച്ച് റോബർട്ട് വീറിക് ആണ് ആദ്യമായി ഈ വസ്തുവിനെ നിരീക്ഷിച്ചത്. ആദ്യം നിരീക്ഷിക്കപെട്ടപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 33,000,000 കിലോമീറ്റർ (21,000,000 മൈൽ, 0.22 ജ്യോതിർമാത്ര) ദൂരെയായിരുന്ന (അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിൻ്റെ 85 ഇരട്ടി) ഈ നക്ഷത്രാന്തര വസ്തു നാല്പത് ദിവസങ്ങൾക് ശേഷം അതിൻ്റെ സഞ്ചാരപഥത്തിലെ സൂര്യനോട് ഏറ്റവും അടുത്ത സ്ഥാനത്ത് എത്തി. ഇപ്പോൾ ഇത് സൂര്യനിൽനിന്നും അകന്ന് പോയിക്കൊണ്ടിരിക്കുന്നു.
100 –1,000 മീ × 35 –167 മീ × 35 –167 മീ (328 –3,281 അടി × 115 –548 അടി × 115 –548 അടി) മാത്രം വ്യാപ്തമുള്ള ഒരു ചെറിയ വസ്തുവാണ് ഔമുഅമുഅ. സൗരയൂഥത്തിലെ ബഹിർഭാഗത്തുള്ള വസ്തുക്കൾക്ക് സമാനമായ ഇരുണ്ട ചുവന്ന നിറമാണ് ഇതിനും. സൂര്യനോട് ഏറ്റവും അടുത്തെത്തിയ സമയത്തുപോലും ധൂമകേതുക്കളുടേതിന് സമാനമായ വാൽ ഈ വസ്തുവിന് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സൗരവാതത്തിന്റെ മർദ്ദം മൂലം ഗുരുത്വാകർഷണത്തിനതീതമായി ഇതിന്റെ വേഗത വർധിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ ഉയർന്ന ആയതിയും ഭ്രമണനിരക്കും താരതമ്യേന ഉയർന്ന സാന്ദ്രതയുള്ള ലോഹസാന്നിധ്യം കാരണമാകാം എന്ന് കരുതപ്പെടുന്നു. തീർത്തും ക്രമരഹിതമായി ഭ്രമണം ചെയ്യുന്ന ഈ വസ്‌തു സൂര്യനെ അപേക്ഷിച്ചു വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത് അതുകൊണ്ടു തന്നെ ഇതിന്റെ ഉത്ഭവം സൗരയൂഥത്തിനു പുറത്തെവിടെയോ ആണെന്ന് നമുക്ക് അനുമാനിക്കാം. ഇതിന്റെ അതിവേഗത കാരണം സൂര്യന് ഈ വസ്തുവിനെ ആകർഷിച്ചു നിർത്തുവാനോ സൂര്യന്റെ പരിക്രമണപഥത്തിൽ പ്രവേശിപ്പിക്കുവാനോ ആകില്ല, ക്രമേണ ഇത് സൗരയൂഥത്തിൽ നിന്ന് പുറത്തുകടക്കുകയും നക്ഷത്രാന്തര സഞ്ചാരം തുടരുകയും ചെയ്യും. ഇതിന്റെ ഉത്ഭവത്തെ കുറിച്ചോ സഞ്ചാരകാലത്തെ കുറിച്ചോ നമുക്ക് കൃത്യമായ അറിവ് ഇന്നില്ല.
കുറിപ്പുകൾ
↑Objects on hyperbolic trajectories have negative semimajor axis, giving them a positive orbital energy.
↑Range at which the object is expected to be observable. Brightness peaked at 19.7 mag on 18 October 2017, and fades below 27.5 mag (the limit of Hubble Space Telescope for fast-moving objects) around 1 January 2018. By late 2019, it should dim to 34 mag.