ബ്രിട്ടീഷുകാരനായ ഒരു ജീവശാസ്ത്രജ്ഞനായിരുന്നു മൈക്കിൾ റോജേഴ്‌സ് ഓൾഡ്ഫീൽഡ് തോമസ് (Michael Rogers Oldfield Thomas)FRS FZS (ജീവിതകാലം: 21 ഫെബ്രുവരി1858 – 16 ജൂൺ 1929).[1][2][3]
തൊഴിൽ മേഖലകൾ
ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽസസ്തനികളെക്കുറിച്ച് പഠനം നടത്തവേ ആദ്യമായി 2000 -ത്തിലേറെ പുതിയ സ്പീഷിസുകളെയും ഉപസ്പീഷിസുകളെയും തോമസ് വിവരിക്കുകയുണ്ടായി. 1876 -ൽ മ്യൂസിയം സെക്രട്ടറിയുടെ ഓഫീസിൽ നിയമിതനായ അദ്ദേഹത്തിന് 1878 -ൽ ജന്തുശാസ്ത്രവിഭാഗത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 1891 -സമ്പന്നനായ സർ ആൻഡ്രൂ ക്ലാർക്കിന്റെ മകളായ മേരി കെയിനെ വിവാഹം കഴിച്ചതോടെ നല്ല സമ്പത്തിന് ഉടമയായ അദ്ദേഹത്തിന് കാശുകൊടുത്ത് ആളെവച്ച് മ്യൂസിഅയ്ത്തിലേക്കുവേൺറ്റ സ്പെസിമനുകൾ എത്തിക്കാൻ കഴിഞ്ഞു. പശ്ചിമയൂറോപ്പിലും തെക്ക്േഅമേരിക്കയിലും അദ്ദേഹം തന്നെ ഫീൽഡുവർക്കിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രകൃതിശാസ്തത്തിൽ തൽപ്പരയായ അദ്ദേഹത്തിന്റെ ഭാര്യയും ഫീൽഡ് യാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാറുണ്ടായിരുന്നു. 1896 -ൽ വില്ല്യം ഹെന്രി ഫൗളർ ഡിപ്പാർട്ടുമെന്റിന്റെ ചുമതയേറ്റപ്പോൾ നല്ലവിലുള്ള പ്രദർശനവസ്തുക്കൾ അടുക്കിവയ്ക്കാൻ റിച്ചാർഡ് ലൈഡേക്കറെ ഏർപ്പാടുചെയ്യുകയും,[4] തോമസിനു പുതിയ സ്പെസിമനുകളിൽ ശ്രദ്ധ ചെലുത്താൻ സമയം ലഭിക്കുകയും ചെയ്തു.[5][6] ഔദ്യോഗികമായി 1923 -ൽ മ്യൂസിയത്തിൽ നിന്നും വിരമിച്ചുവെങ്കിലും തടസ്സങ്ങൾ ഒന്നുമില്ലതെ അദ്ദേഹം ജോലി തുടർന്നു. മ്യൂസിയത്തിലെ തന്റെ മേശയ്ക്ക് മുന്നിലിരുന്ന്സ്വയം വെടിവച്ച് മരിക്കുകയായിരുന്നു അദ്ദേഹമെന്ന കഥ,[7] തെറ്റായിരുന്നു. ശരിക്കും അദ്ദേഹം തന്റെ വീട്ടിൽവച്ചുതന്നെയാണ് മരണമടഞ്ഞത്.[8] 1929 -ൽ 71 -ആം വയസ്സിൽ തന്റെ ഭാര്യ മരണമടഞ്ഞ് ഒരു വർഷത്തിനുശേഷവും ആ ഞെട്ടലിൽ നിന്നും മോചിതനാകാതെയാണ് അദ്ദേഹം മരണമടഞ്ഞത്.
↑Oldfield Thomas F. R. S., The History of the Collections Contained in the Natural History Departments of the British Museum Vol. II, Separate Historical accounts of the Historical Collections included in the Department of Zoology, I. Mammals,(1906) William Clowes and Sons Ltd. London. retrieved 21 March 2007 The History of the Collections..." full text