ഓൾഡ് ഹവാന
ക്യൂബയുടെ തലസ്ഥാനമായ ഹവാനയുടെ മധ്യഭാഗവും ബോറോഗ് എന്നറിയപ്പെടുന്ന ഹവാനയിലെ 15 നഗരസഭകളിൽ ഒന്നുമാണ് പഴയ ഹവാന. ഹവാനയിൽ ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത് നിൽക്കുന്നത് പഴയ ഹവാനയാണ്. ഹവാന നഗരത്തിലെ മതിലുകൾ ഇന്ന് പഴയ ഹവാനയുടെ അതിർത്തികളാണ്. ഇന്ന് പഴയ ഹവാന ഒരു ലോക പൈതൃകസ്ഥാനമാണ്. ചരിത്രം![]() ![]() 1519ൽ സ്പെയിൻകാരാണ് പ്രകൃതിദത്തമായ ഹവാന തുറമുഖത്ത് ഹവാന നഗരം സ്ഥാപിച്ചത്. അമേരിക്കയിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന കപ്പലുകളുടെ കേന്ദ്രമായി ഈ നഗരം. പതിനേഴാം നൂറ്റാണ്ടിൽ ഇതൊരു വാൻ കപ്പൽ നിർമ്മാണശാലയായിരുന്നു. ബാറോഖ്,നവക്ലാസ്സിക് ശൈലികളിലായിരുന്നു നഗരത്തിന്റെ നിർമ്മാണം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പടത്തിൽ പല കെട്ടിടങ്ങളും നാമാവശേഷമായെങ്കിലും ഇവയിൽ മിക്കവയും ഇന്ന് പുനർനിർമ്മിക്കപ്പെടുന്നുണ്ട്. പഴയ ഹവാനയുടെ ഇടുങ്ങിയ തെരുവുകളിൽ പല കെട്ടിടങ്ങളുമുണ്ട്. ഏതാണ്ട് മൂവ്വായിരറ്റത്തോളം വരുന്ന ഇവയുടെ മൂന്നിലൊന്നെണ്ണവും നഗരത്തോടൊപ്പം സ്ഥാപിക്കപ്പെട്ടതാണ്. 1555ൽ ഫ്രഞ്ച് കടൽക്കൊള്ളക്കാരനായിരുന്ന ജാക്വേസ് ഡി സോർസ് ഈ നഗരം ആക്രമിച്ചു. നഗരം കൊള്ളയടിച്ച്ചെങ്കിലും പ്രതീക്ഷിച്ച സമ്പത്ത് ലഭിക്കാതെ അദ്ദേഹം മടങ്ങി. ഈ സംഭവത്തിനു ശേഷമാണ് സ്പെയിൻകാർ നഗരസംരക്ഷണത്തിനായി പട്ടാളക്കാരെ കൊണ്ടുവരികയും മതിലുകളും കോട്ടകളും പണിയുകയും ചെയ്തത്. ആദ്യ കോട്ടയുടെ നിർമ്മാണം 1558ൽ ബർത്തലോമിയോ സാഞ്ചെസിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.
ചിത്രങ്ങൾ
ഭീഷണികൾ2008ൽ ഐക്ക് കൊടുങ്കാറ്റ് നഗരത്തിൽ വർഷങ്ങളായി സംരക്ഷിക്കപ്പെട്ട പല കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തി. ഇതിന് പുറമെ താമസക്കാർ രക്ഷയ്ക്കായി നഗരം വിടേണ്ടിയും വന്നു.[3] യുനെസ്കോ ലോകപൈതൃകസ്ഥാനം1982ൽ ഈ നഗരം ഒരു ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.[4] ഒരു വർഷത്തിന് ശേഷം ഇവിടുത്തെ കെട്ടിടങ്ങൾ സംരക്ഷിക്കാനുള്ള ഒരു ദൗത്ഥ്യവും ആരംഭിച്ചു. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾOld Havana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|