ഗാരി റോസ് സംവിധാനം നിർവഹിച്ച് 2018 ൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു അമേരിക്കൻ ഹീസ്റ്റ് കോമഡി ചിത്രമാണ് ഓഷ്യൻസ് 8. റോസ് എഴുതിയ ഒരു കഥയിൽ നിന്ന് റോസ്, ഒലിവിയ മിൽച്ച് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചു. ഓഷ്യൻസ് ഇലവൻ ചലച്ചിത്രപരമ്പരയുടെ ഒരു സ്പിൻ-ഓഫ് ആണ് ഈ ചിത്രം. ഇത് 2018 ജൂൺ 8 ന് വാർണർ ബ്രദേഴ്സ് പിക്ചേർസ് പുറത്തിറക്കും.[2] ചിത്രത്തിന്റെ ചിത്രീകരണം 2016 ഒക്ടോബറിൽ ന്യൂയോർക്ക് സിറ്റിയിൽ ആരംഭിച്ചു.