Share to: share facebook share twitter share wa share telegram print page

ഓ ഫാബി

ഓ ഫാബി
സംവിധാനംശ്രീകുമാർ കൃഷ്ണൻ നായർ (കെ. ശ്രീകുട്ടൻ)
കഥസൈമൺ തരകൻ
നിർമ്മാണംസൈമൺ തരകൻ
അഭിനേതാക്കൾനാഗേഷ്
തിലകൻ
ശ്രിവിദ്യ
റോക്ക് തരകൻ
അശോകൻ
മനോജ് കെ. ജയൻ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സംഗീതംജോൺസൺ
വിതരണംജെൻഷെർ പിക്ചേർസ്
റിലീസ് തീയതി
27 ഓഗസ്റ്റ് 1993
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്1.4 crores[1]

കെ. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ഓ ഫാബി. അനിമേഷൻ കഥാപാത്രം ഒരു പ്രധാനവേഷത്തിൽ വന്ന സിനിമയായിരുന്നു ഓ ഫാബി. 1993 -ലായിരുന്നു ഇത് റിലീസ് ചെയ്തത്. ബിച്ചു തിരുമലയുടെ വരികൾക്ക്ജോൺസൺ സംഗീതം നൽകിയ അഞ്ച് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ട്. കെ. ജെ. യേശുദാസ്, എസ്‌ പി ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

സിനിമയുടെ പ്രത്യേകത

സെൽ ആനിമേഷൻ (CEL - സെല്ലുലോയിഡ് എന്നതിന്റെ ചുരുക്കം) എന്ന പാരമ്പര്യ 2ഡി ആനിമേഷൻ സങ്കേതമുപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രമായിരുന്നു ഇത്. കമ്പ്യൂട്ടർ സഹായമില്ലാതെ സെല്ലുലോയിഡ് പേപ്പറിൽ അനിമേഷൻ ക്യാരക്റ്ററിന്റെ ഓരോ ചലനങ്ങളും വരച്ചുണ്ടാക്കുകയാണ് ഈ സങ്കേതത്തിൽ ചെയ്യുന്നത്. വളരെയേറെ പ്രയത്നവും ചെലവും ആവശ്യമായ പ്രക്രിയ ആണിത്.

അണിയറയിൽ

  1. സംവിധാനം: ശ്രീകുട്ടൻ
  2. ബാനർ : ജെൻഷർ പ്രൊഡക്ഷൻ
  3. നിർമ്മാണം: സൈമൺ തരകൻ
  4. കഥ-തിരക്കഥ: ജെൻഷർ
  5. ഛായാഗ്രഹണം: രാമചന്ദ്രബാബു
  6. ഗാനരചന: ബിച്ചുതിരുമല
  7. സംഗീതം: ജോൺസൺ
  8. ആലാപനം: യേശുദാസ്, ചിത്ര, എസ് പി ബാലസുബ്രഹ്മണ്യം
  9. ചമയം: എം ഒ ദേവസ്യ
  10. എഡിറ്റിംഗ്: എം എസ് മണി
  11. താരങ്ങൾ : ജഗതി, റോക്കി, നരേന്ദ്രപ്രസാദ്, ശ്രീവിദ്യ, നാഗേഷ്, നസീർ , അനിൽ , തിലകൻ, ദേവൻ , മാമുക്കോയ, എൻ. എൽ. ബാലകൃഷ്ണൻ , മനോജ് കെ ജയൻ , നാസർ , സഫീക്ക്, ശ്രീകമാർ , സുകുമാരി, ഇളവരശി, ഫിലോമിന.

അവലംബം

  1. മേനോൻ, വിശാൽ (2019-03-09). "O' Faby: ഇന്ത്യയിലെ ആദ്യത്തെ തത്സമയ-ആക്ഷൻ/ആനിമേഷൻ ചിത്രത്തിന് പിന്നിലെ ഹൃദയഭേദകമായ കഥ". ഫിലിം കമ്പാനിയൻ. Archived from the original on 2019-10-26. Retrieved 2019-10-05.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya