ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഒളിമ്പ്യൻ അന്തോണി ആദം. പ്രണവം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജി. നായർ, ഭദ്രൻ എന്നിവർ ചേർന്നാണ്. തിരക്കഥ രചിച്ചത് സംവിധായകനായ ഭദ്രൻ ആണ്.
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.