ഒലെ ജൊഹാൻ ഡാൽ
ഓൾ ജോൻ ഡാൽ (ജനനം:1931)ക്രിസ്റ്റൻ നിഗാർഡിനൊപ്പം സിമുല, ഒബ്ജ്ക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്നിവക്ക് ജന്മം കൊടുത്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ഓൾ ജോൻ ഡാൽ. ഒബ്ജക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന തത്ത്വം കമ്പ്യൂട്ടർ ലോകത്തിന് നൽകിയത് ഡാൽ ആയിരുന്നു.ഇതിൽ തന്നെയാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്ലാസ്, സബ് ക്ലാസ് , ഇൻ ഹെറിറ്റൻസ്, ഡൈനാമിക് ഒബ്ജക്ട് ക്രിയേഷൻ തുടങ്ങി ഇന്ന് സുപരിചിതമായ ഒബ്ജക്ട് ഓറിയൻറ്ഡ് തത്ത്വങ്ങൾ കൊണ്ടുവന്നത് ഡാലും നിഗാർഡും ചേർന്നായിരുന്നു.[1][2] കരിയർനോർവേയിലെ മണ്ഡലിലാണ് ഡാൽ ജനിച്ചത്. ഫിൻ ഡാലിന്റെയും (1898-1962) ഇൻഗ്രിഡ് ഒത്തിലി കാതിങ്ക പെഡേഴ്സന്റെയും (1905-80) മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഏഴ് വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ കുടുംബം ഡ്രാമനിലേക്ക് മാറി. അദ്ദേഹത്തിന് പതിമൂന്ന് വയസ്സുള്ളപ്പോൾ, രണ്ടാം ലോകമഹായുദ്ധത്തിൽ നോർവേയിലെ ജർമ്മൻ അധിനിവേശ സമയത്ത് കുടുംബം മുഴുവൻ സ്വീഡനിലേക്ക് പലായനം ചെയ്തു. യുദ്ധം അവസാനിച്ചതിനുശേഷം, ഡാൽ ഓസ്ലോ സർവകലാശാലയിൽ സംഖ്യാ ഗണിതശാസ്ത്രം പഠിച്ചു.[1] 1968-ൽ ഓസ്ലോ സർവ്വകലാശാലയിൽ മുഴുവൻ സമയം പ്രൊഫസറായി മാറിയ ഡാൽ, പ്രതിഭാധനനായ അധ്യാപകനും ഗവേഷകനുമായിരുന്നു. ഇവിടെ അദ്ദേഹം ഹൈറാർക്കിക്കൽ പ്രോഗ്രാം സ്ട്രക്ചറുകളിൽ പ്രവർത്തിച്ചു, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും സ്വാധീനമുള്ള പ്രസിദ്ധീകരണമാണ്, അത് സി.എ.ആർ. ഡാൽ(Dahl), എഡ്ഗർ ഡൈക്സ്ട്രാ, ഹോരെ(Hoare) എന്നിവർ ചേർന്ന് എഴുതിയ 1972-ലെ സ്വാധീനമുള്ള ഗ്രന്ഥമാണ് സ്ട്രക്ചേർഡ് പ്രോഗ്രാമിങ്, 1970 കളിലെ സോഫ്റ്റ്‌വെയറിനെ സംബന്ധിച്ച ഏറ്റവും അറിയപ്പെടുന്ന അക്കാദമിക് പുസ്തകമാണിത്. തന്റെ കരിയർ പുരോഗമിക്കുമ്പോൾ, ഒബ്ജക്റ്റ് ഓറിയന്റേഷനെ കുറിച്ച് റിഗറെസ്ലി റീസൺ ചെയ്യാൻ, ഔപചാരിക രീതികളുടെ ഉപയോഗത്തിന് ഡാൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ വൈദഗ്ധ്യം ആശയങ്ങളുടെ പ്രായോഗികതലത്തിലുള്ള പ്രയോഗം മുതൽ സമീപനത്തിന്റെ സാധുത ഉറപ്പാക്കുന്നതിന് വേണ്ടി അവയുടെ ഔപചാരിക ഗണിതശാസ്ത്രത്തിന് മുൻഗണന നൽകി.[3] ഡാൽ, നോർവെയിൽ ഏറ്റവും പ്രശസ്തനായ കമ്പ്യൂട്ടർ സയന്റിസ്റ്റായിട്ടാണ് അറിയപ്പെടുന്നത്. 1960-കളിൽ ക്രിസ്റ്റൻ നൈഗാർഡുമായി ചേർന്ന്, അവർ ഒബ്ജക്റ്റ്-ഓറിയന്റഡ് പ്രോഗ്രാമിംഗ് (OOP) എന്ന ആശയം വികസിപ്പിച്ചു. അവരുടെ സിമുലേഷൻ പ്രോഗ്രാമിംഗ് ഭാഷകളായ സിമുല I (1961-1965), സിമുല 67(1965-1968) എന്നിവയിൽ നിന്ന് അൽഗോൾ 60 എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികസിത രൂപത്തിൽ ഈ ആശയം പ്രവർത്തിച്ചു, ഇത് പിന്നീട് കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന്റെ പുതിയ ഒരു രീതിയായി മാറി[4]. ഡാലും ക്രിസ്റ്റൻ നൈഗാർഡും ഒബ്ജക്റ്റ്-ഓറിയന്റഡ് പ്രോഗ്രാമിംഗിന്റെ അടിസ്ഥാന ആശയങ്ങൾ ആദ്യമായി വികസിപ്പിച്ചവരാണ്. ഈ ആശയങ്ങളിൽ ക്ലാസുകൾ, സബ്‌ക്ലാസുകൾ, ഡാറ്റാസിനെ മറയ്ക്കൽ, പൂർണ്ണമായ സിസ്റ്റം രൂപീകരിക്കാൻ ഒബ്ജക്റ്റുകൾ ഉപയോഗിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. ഇന്ന് ഈ സമീപനം ലോകമെമ്പാടുമുള്ള സോഫ്‌റ്റ്‌വെയർ നിർമ്മാണത്തിൽ, സി++, ജാവ പോലുള്ള വലിയ പ്രോഗ്രാമിംഗ് ഭാഷകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇവയും കാണുകഅവലംബം
|