കെ. മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി ആണ് ഈ ചിത്രം നിർമ്മിച്ചത്. എസ്.എൻ. സ്വാമി ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ ജോണിസാഗരിഗ വിപണനം ചെയ്തിരിക്കുന്നു.