ഒന്യാമ ലോറ
കാമറൂണിയൻ അഭിനേത്രിയാണ് ഒന്യാമ ലോറ (ജനനം 1992 ഒക്ടോബർ 14 ന് ഒന്യാമ ലോറ അനെനി). 2016-ലെ എക്രാൻസ് നോയേഴ്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കാമറൂണിയൻ നടിക്കുള്ള അവാർഡും[1] 2017-ൽ കാമിഫ് ബെസ്റ്റ് ആക്ട്രെസ് അവാർഡും അവർ നേടിയിരുന്നു.[2][3]ലോറ, 2011-ൽ “ഹെവി റെയിൻ”, 2015-ൽ “കിസ് ഓഫ് ദി ഡെത്ത്” എന്നീ സിനിമകളിൽ അഭിനയിച്ചു. അവർ നാഷണൽ ആക്ടേഴ്സ് ഗിൽഡ് ഓഫ് കാമറൂൺ ലിംബെ ബ്രാഞ്ചിന്റെ (നാഗ്കാം-NAGCAM) പ്രസിഡന്റാണ്.)[4] മുൻകാലജീവിതം1992 ഒക്ടോബർ 14 ന് ബ്യൂയ ജനറൽ ആശുപത്രിയിൽ ഒന്യാമ ജൂഡിത്തിന്റെ മകളായി ലോറ ജനിച്ചു. ബ്യൂയയിൽ പ്രൈമറി സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച അവർ പിന്നീട് യുവാൻഡേയിലേക്ക് താമസം മാറി. 2009-ൽ അവർ ബ്യൂയ സർവകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. അവർ തെക്കുപടിഞ്ഞാറൻ മേഖലയിലെ(കാമറൂൺ) ബസോസി വടക്കുപടിഞ്ഞാറൻ മേഖലയിലെ (കാമറൂൺ) ഓഷി എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[5][6] കരിയർ2009-ൽ അഭിനയത്തിൽ താൽപര്യം വളർത്തിയ ലോറ, ഒരു സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2011-ലെ ഹെവി റെയിൻ ആയിരുന്നു.[4]ലോറ കാമറൂൺ ഫിലിം ഗിൽഡിന്റെ ലിംബെ ബ്രാഞ്ചിന്റെ പ്രസിഡന്റാണ്. തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി
അവാർഡുകളും അംഗീകാരങ്ങളും
അവലംബം
|