സി.പി.ഐ.(എം) നേതാവും കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ഐ.ബി. സതീഷ്. സി.പി.ഐ.എം ജില്ലാക്കമ്മറ്റിയംഗവുമാണ്.
എസ്.എഫ്.ഐയിലൂടെയാണ് സതീഷ് പൊതുപ്രവർത്തനം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.