ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010)(നവംബർ 2010)
എച്ച്.പിയുംടാറ്റയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടറാണ്ഏക[7]. ഇത് ലോകത്തിലെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടറുകളിൽ നാലാം സ്ഥാനത്താണ്. [8]. ഏഷ്യയിൽ നിന്നും ആദ്യ പത്തു സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ സ്ഥാനം ലഭിച്ച ഏക സൂപ്പർ കംമ്പ്യൂട്ടറും ഇതാണ്.
[9] ഏക എന്ന വാക്കിന് സംസ്കൃതത്തിൽ ഒന്ന് എന്നാണ് അർത്ഥം.
പ്രത്യേകതകൾ
ടാറ്റായുടെ പൂനയിലെ കമ്പ്യൂട്ടേഷൻ റിസർച്ച് ലാബ് കൂടാതെ, ടാറ്റാ കൺസൾട്ടൻസി സർവ്വീസ്, ടാറ്റാ ടെക്നോളജീസ്, ടാറ്റാ സ്ട്രാറ്റജിക് മാനേജ് മെന്റ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങൾ ഈ സംരംഭത്തിന്റെ പങ്കാളികൾ ആണ്. 120കോടി രൂപ ചിലവിൽ 6 ആഴ്ചകൊണ്ടാണ് ഇത് നിർമ്മിച്ചത്.[8]
സവിശേഷതകൾ
ഇതിന്റെ കണക്കുകൂട്ടൽ വേഗത സെക്കന്റിൽ 117.9 ടെറാഫ്ലോപ്പ് ആണ്. ടാറ്റയുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഡെൻസ് ഡാറ്റാസെന്റർ ലേ ഔട്ട്, നീവൽ നെറ്റ്വർക്ക് റൂട്ടിംഗ്, പാരലൽ പ്രോസസ്സിംഗ് ലൈബ്രറി എന്നീ സാങ്കേതിക വിദ്യകളാണ് ഏകയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.[8]
ഉപയോഗങ്ങൾ
കാലാവസ്ഥാ നിർണ്ണയം, എണ്ണ-പ്രകൃതിവാതകം എന്നിവയുടെ പര്യവേഷണം, നാനോടെക്നോളജി, മരുന്നുകളുടെ കണ്ടുപിടിത്തം, ഡാറ്റാ മൈനിംഗ്, അനിമേഷൻ തുടങ്ങിയ കാര്യങ്ങൾക്കാണ് ഏക ഉപയോഗിക്കുന്നത്.[8]