Share to: share facebook share twitter share wa share telegram print page

എൻ.കെ. പ്രേമചന്ദ്രൻ

എൻ.കെ. പ്രേമചന്ദ്രൻ
ലോക്സഭാംഗം
പദവിയിൽ
2014, 2019 – തുടരുന്നു
മണ്ഡലംകൊല്ലം
ജലവിഭവ വകുപ്പ് മന്ത്രി, കേരളം
പദവിയിൽ
18 മേയ്, 2006 – 16 മേയ്, 2011
പിൻഗാമിപി.ജെ. ജോസഫ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-25) മേയ് 25, 1960 (age 65) വയസ്സ്)
വർക്കല നാവായിക്കുളം, തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിആർ.എസ്.പി
പങ്കാളിഡോ. എസ്. ഗീത
കുട്ടികൾ1 മകൻ

2014 മുതൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവാണ് എൻ.കെ. പ്രേമചന്ദ്രൻ (ജനനം: 25 മേയ് 1960 )

ജീവിതരേഖ

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-ന് ജനിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.[1]

രാഷ്ട്രീയ ജീവിതം

ആർ.എസ്.പിയുടെ വിദ്യാർത്ഥി വിഭാഗമായ ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡൻ്റ്സ് യൂണിയൻ (എ.ഐ.പി.എസ്.യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ പ്രേമചന്ദ്രൻ ആർ.എസ്.പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്[2].

പ്രധാന പദവികളിൽ

  • 1988-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗം.[3]
  • 1991-ൽ ജില്ലാ കൗൺസിൽ അംഗം
  • 1995-ൽ ജില്ലാ പഞ്ചായത്ത് അംഗം
  • 1998-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2000 മുതൽ 2006 വരെ ഇദ്ദേഹം രാജ്യസഭ അംഗമായി പ്രവർത്തിച്ചു

2019-ൽ സി.പി.എമ്മിൻ്റെ മുൻ രാജ്യസഭാംഗമായ കെ.എൻ. ബാലഗോപാൽനെ തോൽപ്പിച്ച് വീണ്ടും കൊല്ലത്ത് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8]

റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി)

  • 2016 ലെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിരുന്നു.

[10]

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2019 കൊല്ലം ലോകസഭാമണ്ഡലം എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്
2014 കൊല്ലം ലോകസഭാമണ്ഡലം എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., യു.ഡി.എഫ്. എം.എ. ബേബി സി.പി.എം., എൽ.ഡി.എഫ്

അവലംബം

  1. http://www.parliamentofindia.nic.in/ls/lok12/biodata/12KL18.htm
  2. http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=3754
  3. "ചവറ കടുത്ത പോരാട്ടത്തിന് സാക്ഷിയാകുന്നു" (in ഇംഗ്ലീഷ്). ദ ഹിന്ദു. ഏപ്രിൽ 3, 2011. Archived from the original on 2012-07-16. Retrieved മാർച്ച് 16, 2012.
  4. "നേർക്കുനേർ - ചവറ". മാതൃഭൂമി (2011 നിയമസഭാ തെരഞ്ഞെടുപ്പ് താൾ). Retrieved മാർച്ച് 16, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  5. https://www.thehindu.com/news/national/kerala/rsp-to-be-part-of-udf/article5767720.ece
  6. https://www.thehindu.com/news/national/kerala/rsp-decides-to-merge-with-rspb/article5934662.ece
  7. https://m.economictimes.com/news/politics-and-nation/defeated-cpi-m-politburo-member-m-a-baby-not-to-resign-from-assembly-membership/articleshow/35335364.cms
  8. https://www.thehindu.com/news/national/kerala/premachandran-has-the-last-laugh/article27227993.ece
  9. https://www.thehindu.com/news/national/kerala/premachandran-has-the-last-laugh/article27227993.ece
  10. http://www.niyamasabha.org/codes/13kla/session_8/ans/u01293-210313-801000000000-13.pdf

പുറത്തേക്കുള്ള കണ്ണികൾ

പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya