കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എൻ. ഗമാലിയേൽ[1]. പാറശ്ശാല നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1917 ജനുവരിയിൽ ജനനം, ഇദ്ദേഹത്തിന് രണ്ട് ആണ്മക്കളും നാല് പെണ്മക്കളുമാണുണ്ടായിരുന്നത്. ഏഴ് വർഷത്തോളം അധ്യാപകനായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് സ്വർണ്ണമെഡലോടുകൂടി നിയമത്തിൽ ബിരുദം നേടുകയും അധ്യാപക ജോലി ഉപേക്ഷിച്ച് ഒരു അഭിഭാഷകനായി മാറി. 1954മുതൽ സജീവ കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹം കോൺഗ്രസിലെ ഭിന്നിപ്പുകളെ തുടർന്ന് സംഘടനാ കോൺഗ്രസിൽ ചേരുകയും അതിന്റെ തിരുവനന്തപുരം ജില്ലാക്കമിറ്റി പ്രസിഡന്റുമായി. നാടാർ ലീഗ് പ്രസിഡന്റ്, ഫ്രീഡ ഫൈറ്റേഴ്സ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നമ്പൽ എന്ന ഒരു പത്രം ആരംഭിക്കുകയും അതിന്റെ പത്രാധിപർ എന്ന നിലയിൽ പ്രവർത്തിച്ചു[2]. കോൺഗ്രസിന്റെ നിയമസഭാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1965ലും 1967ലും പാറശ്ശാലയിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.