എമ്മ കോൾഫീൽഡ്
എമ്മ കോൾഫീൽഡ് ഫോർഡ് (ജനനം: എമ്മ എം. ചുക്കെർ; ഏപ്രിൽ 8, 1973) ടെലിവിഷൻ പരമ്പരകളായ ബഫി ദി വാമ്പയർ സ്ലേയർ (1998–2003) എന്ന പരമ്പരയിലെ അന്യ ജെൻകിൻസ്, ബെവർലി ഹിൽസ്, 90210 എന്ന ടെലിവിഷൻ പരമ്പരയിലെ ബ്രാൻഡൻ വാൽഷിന്റെ പ്രണയിനിയായ സൂസൻ കീറ്റ്സ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയയായ ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഡാർക്ക്നെസ് ഫാൾസ് (2003), ടൈമർ (2009) എന്നിവയാണ് അവരുടെ ചലച്ചിത്ര വേഷങ്ങൾ. ആദ്യകാലംകാലിഫോർണിയയിലെ സാൻ ഡിയേഗോയിൽ ഡെനിസിന്റെയും റോഡ്‌നി ചുക്കെറുടെയും പുത്രിയായി ജനിച്ച കാൾഫീൽഡ് ലക്സംബർഗിയൻ, ജർമ്മൻ, ഇംഗ്ലീഷ്, പോർച്ചുഗീസ് വംശജയാണ്.[2] 1995 ൽ ൽ ബെവർലി ഹിൽസ് 90210 എന്ന പരമ്പരയിലെ ബ്രാൻഡൻ വാൽഷിന്റെ കാമുകിയായ സൂസൻ കീറ്റ്സാണ് കാൾഫീൽഡിന്റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം. 1996 ൽ പരമ്പരയിൽനിന്നു വിരമിക്കുന്നതിനുമുമ്പ് ഇതിലെ മുപ്പത് എപ്പിസോഡുകൾക്കായി അവർ പ്രത്യക്ഷപ്പെട്ടു. 1998 ൽ, വാർണർ ബ്രദേർസിന്റെ ഹിറ്റ് പരമ്പരയായ ബഫി ദി വാമ്പയർ സ്ലേയറിലെ അന്യ ജെങ്കിൻസ് എന്ന തന്റെ ഏറ്റവും പ്രശസ്തമായ വേഷത്തിൽ അവർ അഭിനയിച്ചു. യഥാർത്ഥത്തിൽ, അവളുടെ കഥാപാത്രം രണ്ട് എപ്പിസോഡുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളുവെന്നു നിശ്ചയിച്ചിരുന്നുെവെങ്കിലും പ്രേക്ഷകർ അന്യ എന്ന കഥാപാത്രത്തോട് നന്നായി പ്രതികരിക്കുകയും അതിന്റെ ഫലമായി ബഫി ദി വാമ്പയർ സ്ലേയർ പരമ്പരയുടെ സ്രഷ്ടാവ് ജോസ് വെഡൺ അവളെ ഒരു പ്രധാന അഭിനേതാക്കളിൽ ഉൾപ്പെടുത്താനുള്ള തീരുമാനമെടുത്തു. 2003 ൽ, കാൾഫീൽഡ് ഡാർക്ക്നെസ് ഫാൾസ് എന്ന ഹൊറർ സിനിമയിലൂടെ തന്റെ ആദ്യ പ്രധാന വേഷം അവതരിപ്പിക്കുകയും, ഇത് യുഎസ് ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 2004 ൽ മോങ്ക് എന്ന പരമ്പരയുടെ "മി. മോങ്ക് ആൻഡ് ദ ഗേൾ ഹു ക്രൈഡ് വുൾഫ്" എന്ന എപ്പിസോഡിൽ മെറിഡിത്ത് പ്രേമിംഗർ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. അവലംബം
|