എച്ച്.ഐ.വി. വാക്സിൻ![]() എച്ച്.ഐ.വി. വൈറസ് ബാധിതരല്ലാത്ത വ്യക്തികളെ ബാധിക്കുന്നതിൽ നിന്ന് സംരക്ഷിക്കുക (ഒരു പ്രതിരോധ വാക്സിൻ) അല്ലെങ്കിൽ എച്ച്.ഐ.വി. ബാധിതനെ ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയുപയോഗിക്കുന്ന വാക്സിനാണ് (ഒരു ചികിത്സാ വാക്സിൻ) എച്ച്.ഐ.വി. വാക്സിൻ. എച്ച്.ഐ.വി. വാക്സിന് രണ്ട് സമീപനങ്ങളുണ്ട്. ആക്ടീവ് വാക്സിനേഷനും, പാസ്സീവ് വാക്സിനേഷനും. ആക്ടീവ് വാക്സിനേഷൻ എച്ച്.ഐ.വി. ക്കെതിരെ രോഗപ്രതിരോധ പ്രതികരണമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെ നൽകുന്നു. പാസ്സീവ് വാക്സിനേഷൻ എച്ച്.ഐ.വി. ക്കെതിരെ മുൻകൂട്ടി തയ്യാറാക്കിയ ആന്റിബോഡികൾ നൽകുന്നു.[1] ഗവേഷണം അവസാനഘട്ടത്തിൽപഠനത്തിനായി തെരഞ്ഞെടുത്ത എച്ച് ഐ വി ബാധിതരായ 5400 പേരിൽ നടത്തിയ പരീക്ഷണത്തിലൂടെ എയ്ഡ്സിനെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള അവസാനവട്ട പഠന ഗവേഷണ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കയിൽ പുരോഗമിച്ചുവരുന്നു. ശ്രമം വിജയകരമായാൽ എയ്ഡ്സിനെ ഭൂമുഖത്ത് നിന്ന് തുരത്താനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. HVTN 702 എന്ന് നാമകരണം ചെയ്തിരിക്കുന്ന പഠന ഗവേഷണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. എച്ച് ഐ വിക്കെതിരായ വാക്സിൻ കണ്ടെത്താനുള്ള ആദ്യ ശ്രമങ്ങൾ 2009-ൽ വിജയം കണ്ടശേഷം വിപുലമായ പഠനം ഇപ്പോഴാണ് നടക്കുന്നത്. പുതുതായി വികസിപ്പിച്ചെടുത്ത വാക്സിൻ ഒരു വർഷത്തിനിടെ 5 തവണ ഇവരിൽ കുത്തിവെക്കും. നാല് വർഷത്തിന് ശേഷം ഫലം അറിയാനാകും. യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണ് പ്രവർത്തനങ്ങളുടെ ചെലവ് വഹിക്കുന്നത്. ദക്ഷിണാഫ്രിക്കൻ യൂണിവേഴ്സിറ്റി റിസർച്ച് പ്രൊഫസർ ഗ്ലെൻഡ ഗ്രേയുടെ നേതൃത്വത്തിൽ സൌത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൌൺസിലാണ് പഠനം നടത്തുന്നത്. 2009-ൽ തായ്‍ലാൻഡിൽ സമാനമായ പരീക്ഷണം നടന്നെങ്കിലും അനുകൂലമായ ഫലമുണ്ടായത് 30 ശതമാനം മാത്രമായിരുന്നു. 1980 കളിൽ എയ്ഡ്സ് സ്ഥിരീകരിക്കപ്പെട്ട ദക്ഷിണാഫ്രിക്കിയിൽ 70 ദശലക്ഷത്തോളം എയ്ഡ്സ് രോഗികളുണ്ടെന്നാണ് കണക്ക്. ഇതിനോടകം 30 ദശലക്ഷത്തോളം പേർ രോഗം ബാധിച്ച് മരിച്ചു. അടുത്ത കാലത്തായി ഗവേഷണ പ്രവർത്തനങ്ങളിൽ ഉണ്ടായ പുരോഗതിമൂലം എച്ച് ഐ വി ബാധിതരുടെ ആയുർ ദൈർഘ്യം വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. [2] എയ്ഡ്സ് വൈറസ് ഘടകമായ ടാറ്റുകളുടെ ത്വരിതഗതിയിലുള്ള വ്യാപനമാണ് എയ്ഡ്സിനെതിരായ പ്രതിരോധത്തിലെ പ്രധാന വെല്ലുവിളി. എന്നാൽ, എയ്ഡ്സ് വൈറസുകൾ ആദ്യം ബാധിക്കുന്ന ശരീരഭാഗങ്ങളിൽ ജനിതക വാക്സിൻ പ്രയോഗിച്ചപ്പോൾ, എച്ച്.ഐ.വി പോസിറ്റിവ് വൈറസുകളെ നിർവീര്യമാക്കുന്ന തരം ആൻറിബോഡികളെ ഉൽപാദിപ്പിച്ചതായി ഗവേഷകർ അഭിപ്രായപ്പെട്ടു.[3] നേരത്തെ കുരങ്ങിൽ പരീക്ഷിച്ചിരുന്ന വാക്‌സിൻ വിജയകരമായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിൽ മനുഷ്യരിൽ കുത്തിവെച്ചതിനെ തുടർന്നുണ്ടായ പോസിറ്റീവ് ഫലമാണ് ശാസ്ത്രലോകത്തിന് എച്ച്.ഐ.വി തടയാൻ പ്രാപ്തിയുള്ള വാക്‌സിനുകൾ കണ്ടെത്താനുള്ള പുതിയ പ്രതീക്ഷകൾ നൽകുന്നത്. സൗത്ത് ആഫ്രിക്ക, യു.എസ്, ഉഗാണ്ട, റൗവാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ 393ലധികം വോളണ്ടിയേർസിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നതെന്ന് വിദഗദ്ധർ വ്യക്തമാക്കുന്നു. എച്ച്.ഐ.വി വാക്‌സിനുമായി ബന്ധപ്പെട്ട് നേരത്തെ കുരങ്ങുകളിൽ പഠനം നടത്തിയിട്ടുള്ള വിദഗദ്ധരുടെ ടീം ലീഡറായ യു.എസ് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ ശാസ്ത്രജ്ഞനായ ഡാൻ ബറൗച്ച് പുതിയ പരീക്ഷണ വിജയം ചികിത്സാരംഗത്തെ വഴിത്തിരിവെന്നാണ് വിലയിരുത്തിയത്. പുതിയ പരീക്ഷണ വിജയം രോഗികളുടെ പ്രതിരോധശേഷി തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നും മനുഷ്യനിൽ സാധാരണ നിലയിൽ കാണുന്ന പ്രതിരോധശേഷിയുടെ പതിന്മടങ്ങ് ശക്തി വാക്‌സിൻ നൽകുമെന്നും ആണ് കരുതുന്നത്. എച്ച്.ഐ.വി വൈറസ് ബാധിക്കുന്ന മനുഷ്യന്റെ പ്രതിരോധ മികവിനെ തിരികെ കൊണ്ടുവരാൻ സഹായിക്കുമെന്ന പരീക്ഷണങ്ങൾ സമീപകാലത്തുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഗവേഷണ വിജയങ്ങളിലൊന്നാണ്. 90,000ത്തിലധികം ബ്രിട്ടിഷ് പൗരന്മാർക്ക് എച്ച്.ഐ.വി ബാധയുണ്ട്. ഒരു വർഷത്തിൽ 5,000 കേസുകളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എയ്ഡ്‌സ് രോഗത്തിനും പിന്നീട് മരണത്തിനും കാരണമാകുന്ന കുരങ്ങുകളിൽ ആദ്യം കണ്ടെത്തിയ ഈ വൈറസുകളെ നേരിടാൻ ഇതുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ പിന്നീട് മനുഷ്യനിലേക്ക് പടരുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ എച്ച്.ഐ.വി ബാധിതരുള്ളത് സൗത്ത് ആഫ്രിക്കയിലാണ്. പ്രതിരോധശേഷിയെ തകർക്കുന്ന ഈ വൈറസ് ബാധയേറ്റയാൾ ഇതര രോഗങ്ങൾ ബാധിച്ച് പിന്നീട് പെട്ടെന്ന് മരണപ്പെടുകയും ചെയ്യുന്നു.[4] ഇതും കാണുകഅവലംബം
പുറം കണ്ണികൾ
|