എം. ഗംഗാധരൻ
കേരളത്തിലെ ഒരു ചരിത്രപണ്ഡിതനും സാംസ്കാരിക വിമർശകനും ഗ്രന്ഥകാരനുമായിരുന്നു ഡോ. എം. ഗംഗാധരൻ. ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള 1999 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.[1] മലബാർ കലാപത്തെ കുറിച്ചു കാലികറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്.ഡി[2] നേടിയുട്ടുള്ള അദ്ദേഹം മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തി. ജീവിതരേഖപി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ 1933 ൽ ജനനം. 1954 ൽ മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ മലബാർ കലാപത്തെ കുറിച്ച പ്രബന്ധത്തിനു കാലികറ്റ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം കോട്ടയം, കൊല്ലം ജില്ലകളിലെ കോളേജുകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.[3] 1970 മുതൽ 75 വരെ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[3] പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തിൽ വിശ്രമജീവിതം നയിച്ചുവന്ന അദ്ദേഹം 2022 ഫെബ്രുവരി 8 ന് മരണമടഞ്ഞു.[4] ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണൻ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
ഭാര്യ:യമുനാദേവി. മകൻ:നാരായണൻ. മകൾ:നളിനി ഗ്രന്ഥങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
|