എം. കുഞ്ഞാമൻകേരളത്തിലെ ഒരു സാമ്പത്തികശാസ്ത്ര പണ്ഡിതനും[1] ദലിത് ചിന്തകനും അദ്ധ്യാപകനുമാണ് ഡോ. എം. കുഞ്ഞാമൻ എന്ന മണ്ണ്യമ്പത്തൂർ കുഞ്ഞാമൻ. ഡോ. കെ.ആർ. നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എ യിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് കേരളീയനുമാണ് കുഞ്ഞാമൻ. മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തുന്ന ഒരു ദലിത് ഇടതു ചിന്തകനായാണ് ഡോക്ടർ എം. കുഞ്ഞാമൻ അറിയപ്പെടുന്നത്.[2][3] എതിര് എന്ന അദ്ദേഹത്തിൻറെ ജീവചരിത്രത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2021 ലെ പുരസ്കാരം ലഭിച്ചുവെങ്കിലും നിരസിച്ചു.[4]. 2023 ഡിസംബർ 3 ന് മരണമടഞ്ഞു. മരണം ആത്മഹത്യയാണ് എന്നാണ് പോലീസ് നിഗമനം[5] ജീവിതംപാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയിൽ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനിച്ചു. പാണ സമുദായത്തിൽ പിറന്ന ഡോക്ടർ എം. കുഞ്ഞാമന്റെ ചെറുപ്പകാലം ദാരിദ്ര്യത്തിന്റെതും ജാതി വിവേചനത്തിന്റെയും ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ആത്മവിശ്വാസത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും അതിനെയെല്ലാം നേരിട്ട അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് എം.എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് കരസ്ഥാമാക്കി.[6]തിരുവനന്തപുരം സിഡിഎസിൽ നിന്ന് എം.ഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പി.എച്ച്ഡിയും നേടി. കേരള സർവകലാശായുടെ കാര്യവട്ടം കാമ്പസിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിൽ അദ്ധ്യാപകനായി ചുമതലയേറ്റ ശേഷം 1979 മുതൽ 2006 വരെയുള്ള 27 വർഷം ജോലി ചെയ്തു. തുടർന്ന് ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ തുൽജാപൂർ ക്യാമ്പസിൽ അദ്ധ്യാപകനായി ഒമ്പത് വർഷം പ്രവർത്തിച്ചു. ഡോക്ടർ എം. കുഞ്ഞാമനേക്കുറിച്ച് പത്രപ്രവർത്തകൻ എം. കണ്ണൻ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച "എതിര്" എന്ന അനുഭവക്കുറിപ്പ് ഡോക്ടർ എം. കുഞ്ഞാമൻ തന്റെ ജീവിതത്തിലുടനീളം അനുഭവിച്ച ജാതിവിവേചനത്തിന്റെയും ജാതി പീഢനത്തിന്റേയും അമ്പരപ്പിക്കുന്ന നേർകാഴ്ചകൾ വായനക്കാർക്ക് മുമ്പിൽ തുറന്നിടുന്നു.[7][8] ഗ്രന്ഥങ്ങൾ
ഉപന്യാസങ്ങൾ[9]
പുരസ്കാരങ്ങൾ
അവലംബം
|