എം. ഉമ്മർ
കേരളത്തിലെ ഒരു രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനാണ് എം. ഉമ്മർ (ജനനം: ജൂലൈ 1 1953). കേരളനിയമസഭയിൽ മഞ്ചേരി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണിദ്ദേഹം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എം. മൊയ്‌ദീൻ ഹാജി-ആയിഷാ ദമ്പദികളുടെ മകനായി 1953 ജൂലൈ 1ന് കരുവാരക്കുണ്ടിൽ ജനിച്ചു. എൽ.എൽ.ബി. ബിരുദം പൂർത്തിയാക്കി. വഹിച്ച പദവികൾകേരള സ്റ്റേറ്റ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു എം. ഉമ്മർ. ജില്ലാ പഞ്ചായത്ത് ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കരുവരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ട്രഷറർ; കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് വർക്കിംഗ് കമ്മിറ്റി അംഗം, കെ.എം.എം.എൽ. അംഗം, വക്കഫ് ബോർഡ്; ദാരുൽ നജത്ത് അനാഥാലയവും അനുബന്ധ സ്ഥാപനങ്ങളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്[1]. അവലംബം
|