ഈറി തടാകം[5] (/ˈɪəri/; French: Lac Érié) വടക്കേ അമേരിക്കയിലെപഞ്ച മഹാതടാകങ്ങളിൽ ഉപരിതല വിസ്തീർണ്ണമനുസരിച്ച് നാലാമത്തെ വലിയ തടാകമാണ്. അതുപോലെതന്നെ ഉപരിതലവിസ്തീർണ്ണം കണക്കാക്കിയാൽ ഇത് ലോകത്തെ വലിയ തടാകങ്ങളിൽ പതിനൊന്നാം സ്ഥാനം അലങ്കരിക്കുന്നു.[1][6] മഹാതടാകങ്ങളിൽ[7][8] ഏറ്റവും തെക്കുദിശയിലുള്ളതും ഏറ്റവും ആഴം കുറഞ്ഞതും വിസ്തീർണ്ണത്തിൽ ഏറ്റവും ചെറുതുമാണിത്. തടാകത്തിന്റെ പരമാവധി ആഴം 210 അടിയാണ് (64 മീറ്റർ).
കാനഡയുംഅമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈറി തടാകത്തിന്റെ വടക്കൻ തീരത്ത് കനേഡിയൻ പ്രവിശ്യയായ ഒണ്ടാറിയോ ആണ്, പ്രത്യേകിച്ചും ഒന്റാറിയാ ഉപദ്വീപ്. ഇതിന്റെ പടിഞ്ഞാറ്, തെക്ക്, കിഴക്കൻ തീരങ്ങളിലായി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ മിഷിഗൺ, ഒഹായോ, പെൻസിൽവാനിയ, ന്യൂയോർക്ക് എന്നിവ സ്ഥിതിചെയ്യുന്നു. ഈ അധികാരപരിധികൾ തടാകത്തിന്റെ ഉപരിതല പ്രദേശങ്ങളെ ജലാതിർത്തികളായി വിഭജിക്കുന്നു.
ഈ തടാകത്തിന്റെ തെക്കൻ തീരങ്ങളിൽ അധിവസിച്ചിരുന്ന അമരേന്ത്യൻ വർഗ്ഗക്കാരായ ഈറി ജനതയാണ് തടാകത്തിന് ഈ പേരുനൽകിയത്. ആദിവാസി നാമമായ "ഈറി" എന്നത് erielhonan "നീണ്ട വാൽ" എന്ന അർഥം വരുന്ന ഇറോക്യൻ പദത്തിന്റെ ചുരുക്കരൂപമാണ്. [9]
ഹ്യൂറോൺ തടാകത്തിന് താഴെയായി സ്ഥിതിചെയ്യുന്ന ഈറിയുടെ പ്രാഥമിക കവാടം ഡെട്രോയിറ്റ് നദിയാണ്. തടാകത്തിൽ നിന്നുള്ള പ്രധാന പ്രകൃതിദത്ത പ്രവാഹം നയാഗ്ര നദി വഴിയാണ്. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ന്യൂയോർക്കിലെ ലെവിസ്റ്റൺ, ഒന്റാറിയോയിലെക്വീൻസ്റ്റൺ എന്നിവിടങ്ങളിൽ വലിയ ടർബൈനുകൾ കറങ്ങുന്നതിന്റെ ഫലമായി ഇത് കാനഡയ്ക്കുംയുഎസിനുംജലവൈദ്യുതി നൽകുന്നു.[10] സെന്റ് ലോറൻസ് സീവേയുടെ ഭാഗമായ വെല്ലണ്ട് കനാൽ വഴിയാണ് പ്രവാഹം കാണപ്പെടുന്നത്. ഈറി തടാകത്തിലെ ഒന്റാറിയോയിലെ പോർട്ട് കോൾബോർണിൽ നിന്ന് ഒന്റാറിയോ തടാകത്തിലെ സെന്റ് കാതറൈൻസിലേക്ക് 326 അടി (99 മീറ്റർ) ഉയരത്തിൽ നിന്ന് കപ്പൽ പാതകൾക്കായി ജലം തിരിച്ചുവിടുന്നു. അമിത മത്സ്യബന്ധനം, മലിനീകരണം, ആൽഗകളുടെ വളർച്ച, യൂട്രോഫിക്കേഷൻ തുടങ്ങിയ വാർത്തകളിൽ ഇടം നേടിയിട്ടുള്ള വിഷയങ്ങൾ പതിറ്റാണ്ടുകളായി ഈറി തടാകത്തിന്റെ പാരിസ്ഥിതിക ആരോഗ്യത്തിന് ഭംഗം വരുത്തുന്നു. [11][12][13]
ഭൂമിശാസ്ത്രം
False-color satellite image of Lake Erie in 2007Lake Erie: North Shore in mid-December 2014.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "twsX213" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
കൂടുതൽ വായനയ്ക്ക്
Assel, R.A. (1983). Lake Erie regional ice cover analysis: preliminary results [NOAA Technical Memorandum ERL GLERL 48]. Ann Arbor, MI: U.S. Department of Commerce, National Oceanic and Atmospheric Administration, Environmental Research Laboratories, Great Lakes Environmental Research Laboratory.
Saylor, J.H. and G.S. Miller. (1983). Investigation of the currents and density structure of Lake Erie [NOAA Technical Memorandum ERL GLERL 49]. Ann Arbor, MI: U.S. Department of Commerce, National Oceanic and Atmospheric Administration, Environmental Research Laboratories, Great Lakes Environmental Research Laboratory.
പുറം കണ്ണികൾ
Lake Erie എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.