ഇസഡോറ ഡങ്കൻ
ലോകപ്രശസ്തയായ അമേരിക്കൻ നർത്തകിയായിരുന്നു ഇസഡോറ ഡങ്കൻ. ആധുനിക നൃത്തത്തിന് തുടക്കം കുറിച്ച ഇസഡോറ ഒരു സ്ത്രീസമത്വവാദിയുമായിരുന്നു. 1877 മേയ് 26-ന് സാൻഫ്രാൻസിസ്കോയിൽ ജനിച്ചു. വിദ്യാഭ്യാസ കാലത്തുതന്നെ നൃത്ത പരിശീലനം നേടിയ ഇവർ ബാലെ നൃത്തത്തിന്റെ നിയമങ്ങൾ അവഗണിച്ചുകൊണ്ട് അയഞ്ഞ വസ്ത്രം ധരിച്ച് നഗ്നപാദയായി നൃത്തം ചെയ്തു. ചിക്കാഗോയിലും ന്യൂയോർക്കിലും നൃത്തപരിപാടികൾ അവതരിപ്പിച്ച ഇസഡോറ 1897-ൽ അഗസ്റ്റിൻ ദാലിയുടെ തിയെറ്റർ കമ്പനിക്കുവേണ്ടി ബ്രിട്ടനിൽ പര്യടനം നടത്തി. നൃത്തപര്യടനം1899-ൽ വീണ്ടും ബ്രിട്ടനിലെത്തിയ ഇസഡോറ ക്ലാസിക്കൽ സംഗീതജ്ഞരുടെ കൺസർട്ടുകൾക്കു വേണ്ടി നൃത്തം അവതരിപ്പിച്ച് കലാപ്രേമികളുടെ പ്രശംസനേടി. 1903-ൽ ഗ്രീസിലും 1904-ൽ റഷ്യയിലും പര്യടനം നടത്തിയ ഇസഡോറ ബാലെ നൃത്തത്തിന്റെ പരിഷ്കരണത്തിൽ നിർണായക പങ്കുവഹിച്ചു. വിവാദ നായികനൃത്ത രംഗത്ത് വെല്ലുവിളി ഉയർത്തിയ ഇസഡോറയുടെ സ്വകാര്യ ജീവിതവും സംഭവ ബഹുലമായിരുന്നു. സ്റ്റേജ് ഡിസൈനറായ ഗോർഡൻ ക്രെയ്ഗുമായും കോടീശ്വരനായ പാരിസ് സിംഗറുമായുമുള്ള പ്രേമബന്ധങ്ങൾ അവരെ വിവാദനായികയാക്കി. ഇവരിലുണ്ടായ കുഞ്ഞുങ്ങൾ 1913-ൽ നടന്ന ഒരപകടത്തിൽ മുങ്ങി മരിക്കുകയുണ്ടായി. 1921-ൽ അന്നത്തെ സോവിയറ്റ് യൂണിയനിലെത്തിയ ഇസഡോറ കർഷകകവിയായ സെർജി എസ്പെനിനെ വിവാഹം ചെയ്തുവെങ്കിലും രണ്ടു വർഷങ്ങൾക്കു ശേഷം അവരെ ഉപേക്ഷിച്ച കവി 1925-ൽ ആത്മഹത്യ ചെയ്തു. മരണം1927-ൽ ഫ്രാൻസിലാണ് ഇസഡോറ അവസാനത്തെ നൃത്ത പരിപാടി അവതരിപ്പിച്ചത്. അതേവർഷം സെപ്റ്റംബർ 14-നു കഴുത്തിൽ കിടന്ന സ്കാർഫ് സ്വന്തം സ്പോർട്ട്സ് കാറിന്റെ ടയറിൽ ചുറ്റി അപകടം സംഭവിക്കുകയും അവർ മരണത്തിനിരയാകുകയും ചെയ്തു. മരണശേഷം ആത്മകഥയായ മൈ ലൈഫ് പ്രസിദ്ധീകരിക്കപ്പെട്ടു. പുറത്തേക്കുള്ള കണ്ണികൾ
|