ഇഷ്കൂൾ തടാകം
വടക്കൻ ടുണീഷ്യയിലെ ഒരു തടാകമാണ് ഇഷ്കൂൾ തടാകം (ഇംഗ്ലീഷ്: Ichkeul Lake)(അറബി: بحيرة اشكل). ആഫ്രിക്കയിലെ വടക്കേ അറ്റത്തുള്ള നഗരമായ ബിസർതെയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികൾ ഇഷ്കൂൾ ദേശീയോദ്യാനത്തിലെ ഈ തടാകത്തിലും തണ്ണീർത്തടത്തിലുമായി എത്താറുണ്ട്. തടാകത്തിൽ വരുന്ന ദേശാടന പക്ഷികളിൽ താറാവ്, വാത്ത, കൊറ്റി, അരയന്നക്കൊക്ക് എന്നിവ കാണപ്പെടാറുണ്ട്. ഇഷ്കൂൾ തടാകത്തിന്റെ അനുബന്ധ ഭാഗങ്ങളിൽ അണക്കെട്ട് നിർമ്മാണം തടാകത്തിന്റേയും തണ്ണീർത്തടത്തിന്റേയും പാരിസ്ഥിതിക സന്തുനാവസ്ഥയിൽ പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കിയിരിക്കുന്നു. ഇഷ്കൂൾ ദേശീയോദ്യാനംടുണീഷ്യയ്ക്ക് വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോക പൈതൃക സ്ഥലമാണ് ഇഷ്കൂൾ ദേശീയോദ്യാനം.[1] 1980 മുതൽ ഇത് യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിലുണ്ട്. ടുണീഷ്യയിലെ കാർഷിക മന്ത്രാലയമാണ് ഈ ഉദ്യാനം കൈകാര്യം ചെയ്യുന്നത്.
ചിത്രശാല
References
ബാഹ്യകണ്ണികൾ
|