ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്
1988-ൽ വേൾഡ് മീറ്റിയെറോളജിക്കൽ ഓർഗനൈസേഷനും യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമും ചേർന്ന് രൂപവത്കരിച്ച സമിതിയാണ് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.). [1]കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ വിവരവും പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അതുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ലോകത്തെ അറിയിക്കുകയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞർ അംഗങ്ങളായ സമിതിയുടെ ചുമതല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആഗോളതലത്തിൽലഭ്യമായ ഏറ്റവും പുതിയതും പ്രസക്തവുമായ വിവരങ്ങൾ വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കുകയാണ് ഐ.പി.സി.സി. ചെയ്യുന്നത്. ഇതുവരെ നാല് വിലയിരുത്തൽ റിപ്പോർട്ടുകൾ സമിതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകളാണ് കാലാവസ്ഥാ വ്യതിയാന കാര്യത്തിൽ നടപടികളെടുക്കാൻ യു.എന്നും വിവിധ ആഗോള സംഘടനകളും ആധാരമാക്കുന്നത്.[2].നിലവിൽ 195 രാജ്യങ്ങൽക്കു ഐ.പി.സി.സി യിൽ അംഗത്വമുണ്ട്. ലോകമെമ്പാടുമുള്ള അനേകം ശാസ്ത്രജ്ഞൻ ഐ.പി.സി .സി ക്കു വേണ്ടി പ്രവർത്തിക്കുന്നു. 2007-ൽ ഐ.പി.സി.സി.ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു. രാജേന്ദ്രകുമാർ പാച്ചൗരിയാണ് നിലവിലെ ചെയർമാൻ. അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ
|