പ്രശസ്തനായ തമിഴ് നോവലിസ്റ്റായിരുന്നു ഇന്ദിര സൗന്ദരരാജൻ (13 നവംബർ 1958 - 10 നവംബർ 2024). തമിഴ് ത്രില്ലർ ടെലിവിഷൻ സീരിയലായ 'മർമദേശം' എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. 'എൻ പെയർ രംഗനായകി' എന്ന നോവൽ തമിഴ്‌നാട് സർക്കാരിൻ്റെ പുരസ്‌കാരം നേടി. അമാനുഷികവും നിഗൂഢവുമായ പ്രമേയങ്ങൾ സൃഷ്ടിക്കുന്ന രചനകളായിരുന്നു സൗന്ദരരാജന്റേത്. 'മർമ്മദേശം', 'ഇരയുതിർ കാട്', 'തങ്കക്കാട്' തുടങ്ങിയ കൃതികളിൽ ഇത് പ്രതിഫലിച്ചിരുന്നു. നിരവധി ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ശ്രദ്ധേയനായ ആത്മീയ പ്രഭാഷകനുമായിരുന്നു.[1][2]
ജീവിതരേഖ
സേലം സ്വദേശിയായ സൗന്ദരരാജൻ മധുരൈയിൽ ആയിരുന്നു താമസം. [3] അമ്മയോടുള്ള വാത്സല്യം നിമിത്തം അവരുടെ പേരായ ഇന്ദിര എന്ന് പേരിനൊപ്പം ചേർത്തു.
'ശൃംഗാരം' (2007), ഒരു ആർട്ട് ഫിലിം, ഹൊറർ മിസ്റ്ററിയായ 'ആനന്ദപുരത്തു വീട്' (2010) തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
മധുരയിലെ വീട്ടിലെ ബാത്ത്റൂമിൽ വീണുണ്ടായ പരിക്കേറ്റ് മരണമടഞ്ഞു.[4]
കൃതികൾ
'രുദ്രവീണ'
'മർമദേശം'
'ഇരയുതിർ കാട്'
കാറ്റായി വരുവേൻ
'തങ്കക്കാട്'
ശിവം മയം
മരഗത വീണ
സ്വർണ രേഖ
നീലക്കൽ മോതിരം
അവൾ ഒരു സാവിത്രി
' 'ശ്രീ പുരം
അപായ മല്ലി
എങ്കെ എൻ കണ്ണൻ
കല്ലുക്കൽ പുഗുണ്ട ഉയിർ
നീലക്കൽ മോഡിരം
സ്വർണജാലം
ഉന്നൈ കൈവിടമാട്ടേൻ
നന്ദി രഗസിയം
സാധിയായി സന്ദിപ്പോം
തേവർ കോയിൽ റോജ
മായ വിഴികൾ
മായാമാഗ പോഗിരാറുകൾ
മുത്തു പന്തൽ
പുരസ്കാരങ്ങൾ
ഡോ. രാജാ സർ അണ്ണാമലൈ ചെട്ടിയാർ ജന്മവാർഷിക സ്മാരക പുരസ്കാരം