ഇന്ദിര പോയിന്റ്
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റമാണ് ഇന്ദിര പോയിന്റ്. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തെക്കേയറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു. 1985-ലാണ് ദ്വീപിനു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പേരു നൽകിയത്. ഹെലിപ്പാഡോടു കൂടിയ ഒരു വിളക്കുമാടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. മലേഷ്യ-മലാക്ക-ഇന്ത്യ റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം.[1] ചരിത്രം1972 ഏപ്രിൽ 30-ന് ഇന്ദിര പോയിന്റിലെ ലൈറ്റ്ഹൗസ് പ്രവർത്തനക്ഷമമാക്കി.[2][3] 2004-ലെ ഇന്ത്യൻ മഹാസമുദ്ര ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 500 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഇതിന്റെ തെക്കേയറ്റം ഭൂകമ്പത്തിന് ശേഷം 4.25 മീറ്റർ (13.9 അടി) താഴ്ന്നുപോകുകയും തുടർന്നുണ്ടായ സുനാമിയിൽ നിരവധി നിവാസികളെ കാണാതാകുകയും ചെയ്തു.[4] ലൈറ്റ്ഹൗസിന് സമീപം താമസിച്ചിരുന്ന പതിനാറ് മുതൽ ഇരുപത് വരെ കുടുംബങ്ങളും ലെതർബാക്ക് കടലാമകളെക്കുറിച്ച് പഠിക്കുന്ന നാല് ശാസ്ത്രജ്ഞരും സുനാമിയില് കാണാതായി.[5] അവലംബം
|