ഒരു ഏഷ്യൻ രാജ്യമായ ഇന്ത്യയുടെ സിനിമാ വ്യവസായത്തെ ഇന്ത്യൻ സിനിമ സൂചിപ്പിക്കുന്നു.[8][9] ഇന്ത്യയിൽ ഓരോ വർഷവും വിവിധ ഭാഷകളിലായി 1,600 ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്.[10][11] മറ്റേതൊരു രാജ്യത്തെ സിനിമയെക്കാളും ഇന്ത്യൻ സിനിമയാണ് കൂടുതൽ ആളുകൾ കാണുന്നത്. 2011 ൽ 3.5 ബില്ല്യൺ ഇന്ത്യൻ സിനിമാ ടിക്കറ്റുകൾ ലോകമെമ്പാടും വിറ്റുപോയി. ഇത് ഹോളിവുഡിനേക്കാൾ 900,000 കൂടുതലാണ്.[12] 2013-ൽ പുറത്തിറങ്ങിയ സിനിമകളുടെ കണക്കെടുപ്പ് പ്രകാരം, ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു, തൊട്ടുപിന്നാലെയാണ് നോളിവുഡ്, ഹോളിവുഡ്, ചൈന.[13].[14] 2012 ൽ 1,602 ഫീച്ചർ ഫിലിമുകൾ ഇന്ത്യയിൽ പുറത്തിറങ്ങി. 2011-ൽ ഇന്ത്യൻ സിനിമാ വ്യവസായം 1.86 ബില്യൺ ഡോളറിന്റെ (93 ബില്ല്യൺ ഡോളർ) വരുമാനം നേടി. 2015 ൽ, ഒരു ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ബോക്സ് ഓഫീസ് വിജയമായിരുന്നു ഇന്ത്യയുടേത് [15]
ഇന്ത്യൻ സിനിമ ആഗോളതലത്തിൽ വിപണനം ചെയ്യപ്പെടുന്നുണ്ട് .[16]ഏഷ്യയിലും, യൂറോപ്പിലും, ഗ്രേറ്റർ മിഡിൽ ഈസ്റ്റിലും, വടക്കേ അമേരിക്കയിലും, കിഴക്കൻ ആഫ്രിക്കയിലുടനീളവും, മറ്റെല്ലായിടത്തും, 90 രാജ്യങ്ങളിലായി, ഇന്ത്യയുടെ ചലച്ചിത്രങ്ങൾ വിപണനം ചെയ്യപ്പെടുന്നു.[17]ദംഗൽ എന്ന ഹിന്ദി ചിത്രത്തിന് ലോകമെമ്പാടുമായി ലഭിച്ച കളക്ഷൻ 300 മില്ല്യൻ ഡോളർ e[18] 2000 ൽ ഇന്ത്യൻ സിനിമയുടെ മൊത്ത വരുമാനം 1.3 ബില്യൺ യു.എസ് ഡോളറായിരുന്നു.[19] ബോക്സ് ഓഫീസ് വരുമാനത്തിന്റെ 43% പ്രതിനിധീകരിയ്ക്കുന്ന ഹിന്ദി ഭാഷ ചലച്ചിത്ര വ്യവസായമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, തുളു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമാ വ്യവസായ വരുമാനം 36 ശതമാനമാണ്.[20]
ചരിത്രം
വളരെയധികം നീളുന്ന ഒരു സിനിമാ ചരിത്രമാണ് ഇന്ത്യയുടേത്. 1896-ലെ ലുമിയർ ബ്രതേഴ്സിന്റെയുംറോബർട്ട് പോളിന്റെയുംലണ്ടണിലെ ചലച്ചിത്രപ്രദർശനത്തിന് ശേഷം അവർ 1896 ത്തിൽ തന്നെ ബോംബെയിലും ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ഇതോടുകൂടിയാണ് ഇന്ത്യയിൽ ചലച്ചിത്ര വ്യവസായത്തിന്റെ വേരുകൾ പൊട്ടി മുളക്കുന്നത്. [21]
ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. 1925-ലാണ് കേരളത്തിൽ ആദ്യ തിയേറ്റർ വന്നത്—കോഴിക്കോട് ക്രൗൺ. തൃശ്ശൂർ രാമവർമ്മ (1930), തൃശ്ശൂർ ജോസ് (1931), തിരുവനന്തപുരം ചിത്ര (1931) എന്നിവയും ആദ്യകാല തിയേറ്ററുകളാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദർശിപ്പിച്ചത്. 1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശ്ശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ഡാനിയേൽ തുടക്കം കുറിച്ചു. മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശ്ശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കി മദിരാശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിന്റ് സൂക്ഷിച്ചിട്ടുണ്ട്.[22]
↑Matusitz, J., & Payano, P. (2011). The Bollywood in Indian and American Perceptions: A Comparative Analysis. India Quarterly: A Journal of International Affairs, 67(1), 65–77. doi:10.1177/097492841006700105
↑"Introduction" (in ഇംഗ്ലീഷ്). പബ്ലിക് റിലേഷൻസ് ഡിപാർട്മെന്റ് - കേരളസർക്കാർ. Archived from the original on 2014-04-12. Retrieved 2011 മേയ് 18. {{cite web}}: Check date values in: |accessdate= (help)
Gulzar, Govin Nihalanni, & Saibel Chatterjee. Encyclopaedia of Hindi Cinema New Delhi: Encyclopædia Britannica, 2003. ISBN81-7991-066-0.
Khanna, Amit (2003), "The Business of Hindi Films", Encyclopaedia of Hindi Cinema: historical record, the business and its future, narrative forms, analysis of the medium, milestones, biographies, Encyclopædia Britannica (India) Private Limited, ISBN978-81-7991-066-5.
Gopal, Sangita; Moorti, Sujata (2008). Global Bollywood: Travels of Hindi Song and Dance. University of Minnesota Press. ISBN978-0-8166-4578-7.
Narweker, Sanjit, ed. Directory of Indian Film-Makers and Films. Flicks Books, 1994. ISBN0-948911-40-9