ഇ ബുക്ക്കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സമാനമായ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വായിക്കപ്പെടാൻ വേണ്ടി രൂപപ്പെടുത്തിയ പുസ്തകങ്ങളാണ് ഇ ബുക്ക് അഥവാ ഇലക്ട്രോണിക്ക് ബുക്ക്. കടലാസ്സു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ കൃതികളാണ് ഇ ബുക്കുകളിൽ ഭൂരിഭാഗമെങ്കിലും, ഇലക്ട്രോണിക്ക് രൂപത്തിൽ മാത്രമായി ലഭ്യമാക്കപ്പെട്ട പുസ്തകങ്ങളുമുണ്ട്. ഇ ബുക്കുകളുടെ പ്രസാധനത്തെ ഇ പബ്ലിഷിംഗ് എന്നു വിളിക്കുന്നു. ഇ പ്രസിദ്ധീകരണ യുഗാരംഭംഇന്റ്ർനെറ്റിന്റെ പിറവിക്ക് മുമ്പുതന്നെ ഇ ബുക്കുകൾ പ്രചാരത്തിലായി തുടങ്ങിയിരുന്നു. പ്രോജക്ട് ഗുട്ടൻബർഗിന്റെ[1]ഉപജ്ഞാതാവായ മൈക്കിൾ.എസ്. ഹാർട്ട് ആണ് ഇ ബുക്കുകളുടേയും പിതാവ്. 1970ൽ കോളേജുവിദ്യാർത്ഥിയായിരിക്കുമ്പോൾ ലൈബ്രറിയിലെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുവാദം ലഭിച്ച ഹാർട്ട് , തന്റെ കമ്പ്യൂട്ടർ മറ്റ് പല കമ്പ്യൂട്ടറിലും ബന്ധപ്പെടുത്തിയിട്ടുണ്ടെന്നു മനസ്സിലാക്കിയിരുന്നു. ഇന്റ്ർന്റെറ്റ് എന്ന ആശയം നിലവിൽ വന്നിട്ടില്ലാത്ത കാലമായിരുന്നു അത്. അമേരിക്കയുടെ "സ്വാതന്ത്ര്യ പ്രഖ്യാപനം "(declaration of Independece) എന്ന വിശ്രുത ലേഖനത്തിന്റെ ഒരു പ്രതി സ്വന്തമായി ടൈപ്പ് ചെയ്തു ലഭ്യമാക്കിയതിലൂടെ ഇ പ്രസാധന യുഗം പിറക്കുകയായിരുന്നു. തുടർന്ന് ബൈബിളും, , ഹോമർ , മാർക്ക് ട്വെയിൻ , ഷേക്സ്പിയർ എന്നിവരുടെ വിഖ്യാത കൃതികളും , ഹാർട്ട് തന്നെ ടൈപ്പ് ചെയുതു ലഭ്യമാക്കുകയുണ്ടായി. ഒറ്റയാൾ പട്ടാളമായി 313 കൃതികൾ 1987 ആയപ്പോഴേക്കും ഹാർട്ട് തനിയെ ടൈപ്പ് ചെയ്തു ലോകത്തിനു ലഭ്യമാക്കിയിരുന്നു. വിവിധ തരം ഇ ബുക്കുകൾഇന്റ്ർനെറ്റിന്റെ പ്രചാരവും, സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതിയും ഇ പ്രസാധന രംഗത്തെ മാറ്റിമറിച്ചു. വെറും ടെക്സ്റ്റ് ഫൈലായി മാത്രം (plain text file .txt) ജന്മമെടുത്ത ഇ ബുക്ക് ഇപ്പോൾ അനേകതരം ഫോർമാറ്റുകളിൽ ആയി കഴിഞ്ഞിരിക്കുന്നു പി.ഡി.എഫ് , എച്ച്.ടി.എം.എൽ. .doc, എന്നിവയാണ് വ്യാപകമായി അറിയപ്പെടുന്ന ഫോർമാറ്റുകൾ. സൗജന്യവും സ്വതന്ത്രവുമായി ലഭിക്കുന്ന (free/open source) കൃതികളാണ് ഈ ഫോർമാറ്റുകളിൽ ലഭ്യമാവുന്നതിൽ അധികവും.എന്നാൽ പ്രത്യേകതരം ഉപകരണങ്ങളിൽ(e book readers) മാത്രം വായിക്കാൻ സജ്ജ്മാക്കിയ ഇബുക്കുകളും വിപണനം ചെയ്യപ്പെടുന്നു. ഇ ബുക്ക് നേട്ടങ്ങളും കോട്ടങ്ങളുംഇ ബുക്കുകളുടെ പ്രചാരത്തിനു പ്രധാന കാരണം.അച്ചടിയിലില്ലാത്ത ധാരാളം പുസ്തകങ്ങൾ സൗജന്യമായി ഇന്റർനെറ്റിൽ ലഭ്യമാണെന്നുള്ളതാണ്. കടലാസ്സിന്റെ ഉപഭോഗം ഇല്ലാതാക്കുന്നു, ആവശ്യം കഴിഞ്ഞു കെട്ടികിടക്കുന്നില്ല, സ്ഥല പരിമിതികൾക്കതീതമായി നൂറുകണക്കിനു പുസ്തകങ്ങൾ എല്ലാ കാലത്തേക്കും സുരക്ഷിതമായി സൂക്ഷിക്കാം എന്നിവ ഇ ബുക്കിന്റെ ഗുണങ്ങളായി എണ്ണാം. സാങ്കേതിക വിദ്യയിൽ അനുനിമിഷം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇ ബുക്കിന്റെ സാർവത്രിക പ്രചാരണത്തിനു ക്ഷീണമേൽപ്പിക്കുന്നു. ഒരു ഫോർമാറ്റിൽ ലഭ്യമാക്കിയിരിക്കുന്ന പുസ്തകം വേറൊരാൾക്ക് വായിക്കാൻ കണവെർട്ടർ സോഫ്റ്റ്‌വെയർ വേണ്ടിവരുന്നു. ചില ഫോർമാറ്റുകൾ വായിക്കാനുള്ള സോഫ്റ്റ് വെയർ സൗജന്യമല്ല എന്നാൽ പുസ്തകം സൗജന്യമായിരിക്കും .കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായിട്ടുള്ള ചേർച്ചാപ്രശ്നങ്ങൾ (version compatibility issues) എന്നിവയെല്ലാം പോരായ്മകളാണ്. ഇ ബുക്ക് റീഡർ![]() ഇ ബുക്കുകൾ വായിക്കാനായി മാത്രം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന ഉപകരണമാണ് ഇ ബുക്ക റീഡർ
ഇ ബുക്കു വായന അസ്വാദ്യകരവും , ക്ലേശരഹിതവുമാക്കുന്നു എന്നതാണ് നിർമ്മാതാക്കളുടെ അവകാശവാദം.
മിക്ക പി.ഡി.എ കളിലും (personel digital assistant PDA) , പല മൊബൈൽ ഫോണുകളിലും ഇ ബുക്കുകൾ വായിക്കാൻ സാധിക്കുമെങ്കിലും, സ്ക്രീനിന്റെ വലിപ്പം , ഡിസ്പ്ലേ വ്യത്യാസങ്ങൾ തുടങ്ങിയ പല പരിമിതികളും ഇവയ്ക്കുണ്ട് എന്നതുകൊണ്ടാണ് ഇ റീഡറുകൾ പ്രസക്തമാവുന്നത്. ഇ ബുക്കുകൾ വിക്കിയിൽവിക്കി മീഡിയ ഫൗണ്ടേഷന്റെ ഇബുക്ക് സംരംഭങ്ങളാണ് വിക്കിഗ്രഥശാലയും, വിക്കിപാഠശാലയും.
വിക്കിഗ്രന്ഥശാല കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. അവലംബം |