Share to: share facebook share twitter share wa share telegram print page

ഇ.എം. കോവൂർ

പ്രമുഖനായ ഒരു മലയാള സാഹിത്യകാരനാണ് ഇ.എം. കോവൂർ. (23 ഫെബ്രുവരി 1906 - 30 ഏപ്രിൽ 1983). 1967-ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1]. കെ.മാത്യൂ ഐപ്പ് എന്ന് പൂർണനാമം.

ജീവിതരേഖ

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌, ലോ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ മുൻസിഫായി സേവനമനുഷ്‌ഠിച്ചശേഷം സെഷൻസ്‌ ജഡ്‌ജിയായി വിരമിച്ചു.[2]

കൃതികൾ

നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

  • കൂത്തമ്പലം
  • സല്ക്കാരം
  • പള്ളിയുണർത്തൽ,
  • കാറ്റുപിടിച്ച തോണി
  • നഖലാളനങ്ങൾ (നർമ്മലേഖനസമാഹാരങ്ങൾ)
  • സിക്കന്തർ (നാടകം)
  • ഭാഗ്യനിമിഷങ്ങൾ
  • കാൽച്ചിലമ്പ്
  • മറ നീക്കൽ
  • വഴിവിളക്കുകൾ
  • സ്പന്ദിക്കുന്ന മണ്ണ്
  • അശോകത്തണലിൽ
  • കൊലച്ചോറ്
  • പാരിതോഷികം
  • അയ്യർ ആൻറ് അയ്യർ
  • ഹണിപുരാണം
  • ചിരികൾ

കഥാസമാഹാരങ്ങൾ

  • അച്ചിങ്ങയും കൊച്ചുരാമനും
  • തേങ്ങലുകൾ തികഞ്ഞ പെണ്ണ്
  • രണ്ടു സ്ത്രീകളും ഒരു പുരുഷനും
  • കാട്
  • കൊടുമുടികൾ
  • മലകൾ
  • മുള്ള്

നോവലുകൾ

  • ഗുഹാജീവികൾ
  • കാട്ടുതാറാവ്‌ (വിവർത്തനം)
  • കാട്
  • തികഞ്ഞ പെണ്ണ്

പുരസ്കാരങ്ങൾ


അവലംബം

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-09. Retrieved 2012-07-26.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya