Share to: share facebook share twitter share wa share telegram print page

ഇ-മെയിൽ വിലാസം

ഒരു ഇമെയിൽ വിലാസത്തിന് ഉദാഹരണം

ഒരു ഇ-മെയിൽ അക്കൗണ്ട് തിരിച്ചറിയാനുള്ള വിലാസമാണ് ഇ-മെയിൽ വിലാസം. username@domain എന്ന രീതിയിലാണ് ഇത് ഉണ്ടായിരിക്കുക. ഉദാഹരണം: [email protected] - example.com-ൽ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള user എന്ന ഉപയോക്താവിന്റെ അക്കൗണ്ടിനെ സൂചിപ്പിക്കുന്നു.@ എന്ന ചിഹ്നവും ഒരു ഡൊമെയ്‌നും, അത് ഒരു ഡൊമെയ്‌ൻ നാമമോ ബ്രാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഐപി അഡ്രസ്സോ ആകാം. ലോക്കൽ പാർട്ട് കേസ് സെൻസിറ്റീവ് ആയിരിക്കണമെന്ന് സ്റ്റാൻഡേർഡ് ആവശ്യപ്പെടുന്നുണ്ടെങ്കിലും[1], സ്വീകരിക്കുന്ന ഹോസ്റ്റുകൾ കേസ്-ഇൻഡിപെൻഡന്റ് രീതിയിൽ സന്ദേശങ്ങൾ നൽകാൻ കഴിയും,[2] മാത്രമല്ല ഒരു ഇ-മെയിൽ വിലാസത്തിൽ ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും തമ്മിൽ വ്യത്യാസമില്ല. ഉദാഹരണം [email protected], [email protected] എന്നിവ ഒരേ ഇ-മെയിൽ വിലാസത്തെയാണ് സൂചിപ്പിക്കുന്നത്.[3]മെയിൽ സംവിധാനങ്ങൾ പലപ്പോഴും സാങ്കേതികമായി അനുവദനീയമായ പ്രതീകങ്ങളുടെ ഒരു ഉപവിഭാഗത്തിലേക്ക് ഉപയോക്താക്കളുടെ പേര് തിരഞ്ഞെടുക്കുന്നതിന് പരിമിതി ഏർപ്പടുത്തിയിട്ടുണ്ട്.

ആദ്യകാല സന്ദേശമയയ്‌ക്കൽ സംവിധാനങ്ങൾ അഡ്രസ്സുകൾക്കായി വിവിധ ഫോർമാറ്റുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും, 1980-കളിൽ ഇന്റർനെറ്റ് എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സ് (IETF) യഥാർത്ഥത്തിൽ സ്റ്റാൻഡേർഡ് ചെയ്‌തതും RFC 5322 ഉം 6854 എന്നിവയാൽ അപ്‌ഡേറ്റ് ചെയ്‌തതുമായ ഒരു പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കൂട്ടം ഇമെയിൽ വിലാസങ്ങൾ പിന്തുടരുന്നു. ഈ ലേഖനം RFC 5322-ലെ addr-spec-നെ പരാമർശിക്കുന്നു, ഇത് അഡ്രസ്സിനോ മെയിൽബോക്സിനോ വേണ്ടി അല്ല; അതായത്, ഡിസ്പ്ലേ-നെയിം ഇല്ലാത്ത ഒരു റോ അഡ്രസ്സണിത്.

അന്തർദേശീയതലത്തിൽ ഡൊമെയ്ൻ നാമങ്ങൾ അവതരിപ്പിക്കുന്നതോടെ, ഇമെയിൽ വിലാസങ്ങളിൽ ആസ്കി അല്ലാത്ത പ്രതീകങ്ങൾ അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

മെസേജ് ട്രാൻസ്പോർട്ട്

ഒരു ഇമെയിൽ വിലാസം രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു, ഒരു ലോക്കൽ പാർട്ട് ഡൊമെയ്ൻ; ഡൊമെയ്ൻ ഒരു ഐപി അഡ്രസ്സിന് പകരം ഒരു ഡൊമെയ്ൻ നാമമാണെങ്കിൽ, മെയിൽ എക്സ്ചേഞ്ച് ഐപി വിലാസം തിരയാൻ എസ്എംടിപി(SMTP) ക്ലയന്റ് ഡൊമെയ്ൻ നാമം ഉപയോഗിക്കുന്നു. ഒരു ഇമെയിൽ വിലാസത്തിന്റെ പൊതുവായ ഫോർമാറ്റ് local-part@domain ആണ്, ഉദാ. jsmith@[192.168.1.2], [email protected]. എസ്എംടിപി ക്ലയന്റ് മെയിൽ എക്സ്ചേഞ്ചിലേക്ക് സന്ദേശം കൈമാറുന്നു, അത് സ്വീകർത്താവിന്റെ മെയിൽ സിസ്റ്റത്തിന്റെ ഹോസ്റ്റിൽ എത്തുന്നതുവരെ മറ്റൊരു മെയിൽ എക്സ്ചേഞ്ചിലേക്ക് അത് കൈമാറും.

അവലംബം

  1. J. Klensin (October 2008). "General Syntax Principles and Transaction Model". Simple Mail Transfer Protocol. p. 15. sec. 2.4. doi:10.17487/RFC5321. RFC 5321. The local-part of a mailbox MUST BE treated as case sensitive.
  2. J. Klensin (October 2008). "General Syntax Principles and Transaction Model". Simple Mail Transfer Protocol. p. 15. sec. 2.4. doi:10.17487/RFC5321. RFC 5321. However, exploiting the case sensitivity of mailbox local-parts impedes interoperability and is discouraged.
  3. "…you can add or remove the dots from a Gmail address without changing the actual destination address; and they'll all go to your inbox…", Google.com
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya