Share to: share facebook share twitter share wa share telegram print page

ആൽഫ്രഡ് നോബൽ

വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവാണ് ആൽഫ്രഡ് നോബൽ (1833 ഒക്ടോബർ 21 - 1896 ഡിസംബർ 10). ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും,എഞ്ചിനീയറും കൂടിയാണ്. ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നോബൽ ആയിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം നോബലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നോബൽ സമ്മാനങ്ങൾ നൽകപ്പെടുന്നത്.

ജീവചരിത്രം

1833-ലെ ഒക്ടോബർ 21ന്സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്. റോബർട്ട്,ലുഡ്വിഗ് എന്നിവരായിരുന്നു മൂത്ത ജ്യേഷ്ഠന്മാർ. ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു. മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.

ആല്ഫ്രഡ്‌ ജനിച്ച വർഷം ഇമ്മാനുവേലിന്റെ ബിസിനസ്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. താമസിയാതെ തൊഴിൽ നിർത്തിവെക്കാനും അദ്ദേഹം തീരുമാനിച്ചു...സ്വീഡനിലെ സാമ്പത്തികനില മോശമായതിനാൽ അവിടം വിട്ടുപൊകുവാനായി അദ്ദേഹം നിരന്തരം ചിന്തിച്ചു. അങ്ങനെ കുടുംബം ബാങ്ക്‌ ജപ്തിയുടെ വക്കിൽ എത്തിയപ്പോൾ അദ്ദേഹം തൊഴിൽ തേടി റഷ്യയിലേക്ക്‌ പോയി. ഇതേ സമയം ആൽഫ്രഡിന്റെ അമ്മ ആന്ദ്ര്യാറ്റ സ്റ്റോക്ക്‌ഹൊമിൽ ഒരു പുതിയ പലചരക്കുകട തുടങ്ങി. ആന്ദ്ര്യാറ്റയുടെ കുടുംബം സമ്പന്നരായതിനാൽ പണം കണ്ടെത്താൻ വലിയ വിഷമം നേരിട്ടില്ല. ആന്ദ്ര്യാറ്റയുടെ കച്ചവടം നല്ല ലാഭത്തിൽ ആയിത്തുടങ്ങി..


ഇളയ അനുജന്റെ ദാരുണമരണവും സർക്കാർ വിലക്കുകളും ആൽഫ്രഡിനെ മാനസികമായി തളർത്തിയെങ്കിലും പരീക്ഷണങ്ങളുമായി മുന്നോട്ട്‌ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

ജീവിതാവസാനം

പരീക്ഷണങ്ങളുടേയും, വേദനയുടെയും, വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആൽഫ്രഡ് നോബൽ. പക്ഷെ സന്തോഷനാളുകൾ അധികം നീണ്ടുനിന്നില്ല. തന്റെ മഹത്തായകണ്ടുപിടിത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌ മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട്‌ അദ്ദേഹത്തിന്റെ മനസ്സ്‌ വേദനിച്ചു. തന്റെ കണ്ടുപിടിത്തം ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട്‌ അദ്ദേഹം അവസാനകാലങ്ങളിൽ ഋഷി തുല്യമായ ജീവിതം നയിച്ചു.

ആൽഫ്രഡിന്റെ സ്വകാര്യ സെക്രട്ടറിയായിവന്ന ആസ്ത്രിയൻ വനിത വെർത്ത വോൺ സ്റ്റനർ അദ്ദേഹത്തിന്റെ ജീവിത സായാഹനത്തിൽ ഒട്ടേറെ പരിവർത്തനങ്ങൾ വരുത്തി. കുറഞ്ഞ കാലയളവുമാത്രം ജോലി ചെയ്തിരുന്നുള്ളൂയെങ്കിലും പിന്നിടവർ എഴുത്തുകുത്തുകളിലൂടെ ആശയങ്ങൾ കൈമാറി. സമാധാനത്തിന്റെ ആവശ്യകതയിലൂന്നുന്നതായിരുന്നു ഒട്ടുമിക്ക എഴുത്തുകളും. അങ്ങനെ ഒരു യുഗത്തിന്റെ പര്യവസാനമായി ആ വിശ്വമഹാപ്രതിഭ 1896- ഡിസംബർ 10-ന്‌ ഇറ്റലിയിൽ വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. തന്റെ വിൽപത്രത്തിൽ ആല്ഫ്രഡ്‌ ഇപ്രകാരം എഴുതിവെേച്ചിരുന്നു." എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ ഫിസിക്സ്‌, കെമിസ്ട്രി,ഫിസിയോളജി അല്ലെങ്കിൽ മെഡിക്കൽ,ഭാഷ, സമാധാനം എന്നീ മേഖലയിലെ നിസ്തുല സേവനങ്ങൾ നടത്തുന്നവർക്കിടയിൽ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നു. " അദ്ദേഹത്തിന്റെ ഈ അഞ്ച്‌ പുരസ്കാരങ്ങൾ പിന്നീട്‌ നോബൽ സമ്മാനം എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീട്‌ 1969-ൽ ബാങ്ക്‌ ഓഫ്‌ സ്വീഡൻ മഹാനായ നോബലിന്റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി പുരസ്കാരം ഏർപ്പെടുത്തി.

അദ്ദേഹത്തിന്റെ മരണപത്രത്തിന്റെ സാക്ഷാത്കാരമായി ആദ്യത്തെ നോബൽ സമ്മാനം 1901-ൽ പ്രഖാപിച്ചു. സമാധാനത്തിനൊഴികെയുള്ള മറ്റല്ലാപുരസ്കാരങ്ങളും സ്വീഡനിലെ സ്റ്റൊക്ക്‌ഹൊമിൽ വെച്ചു നൽകപ്പെട്ടു. സമാധാനത്തിനുള്ള പുരസ്കാരം നോർവെയിലെ ഓസ്ലൊയിൽ വെച്ചാണ്‌ നൽകിയത്‌.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya