ആർ.ബി. ഷജിത്ത്![]() ദേശീയ അന്തർദേശീയ തലങ്ങളിൽ കലാപ്രദർശനങ്ങളിലും ക്യാമ്പുകളിലും പങ്കെടുത്ത് , മൂന്ന് തവണ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ച ചിത്രകാരനാണ് ആർ.ബി. ഷജിത്ത്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ് ഷജിത്ത് . മൂന്ന് തവണകളിലും പുരസ്കാരത്തിന് അർഹമായത് ജലച്ചായ ചിത്രങ്ങളാണ്. [1] ജീവിതരേഖകണ്ണൂർ മലപ്പട്ടം കാനത്തിൽ ബാലകൃഷ്ണന്റെയും രാധയുടേയും മകനാണ്.[2] ബിരുദവും , ബിരുദാനന്തരവും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിച്ചു. സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. 2015, 2018, 2021 വർഷങ്ങളിൽ കേരള ലളിത കലാ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 2015 ൽ മഴയ്ക്ക് ശേഷം എന്ന ജലച്ചായ ചിത്രത്തിനും 2018 ൽ ലവർ എന്ന ചിത്രത്തിനുമായിരുന്നു പുരസ്കാരം. ജീവിതപങ്കാളി : സ്മിത എം ബാബു ആഫ്റ്റർ റെയിൻ സീരീസ്‘മഴയ്ക്ക് ശേഷം’ (ആഫ്റ്റർ റെയിൻ) എന്ന സീരീസിലെ ചിത്രത്തിന് 2014-15 ലെ ലളിതകലാ അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ലവർ സീരീസ്വാട്ടർ കളറിൽ ചെയ്ത ‘ലവർ’ സീരീസിലെ ‘ലവർ 24’ എന്ന ചിത്രത്തിന് കേരള ലളിത കലാ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. അഞ്ച് അടി വീതിയും നാലടി ഉയരവുമുള്ള ചിത്രമാണത്. നാട്ടിലെ തന്നെ സ്ഥലമാണ് വരച്ചിരിക്കുന്നത്. ഓടുന്ന ഒരു മയിലും പുഴയും പാലവും ചിത്രത്തിൽ ഉണ്ട്. മയിൽ അതിന്റെ ഇണയെ തേടുന്നതാകാം. ചിത്രകാരൻ പ്രകൃതിയെ തേടുന്നതാകാം. പ്രകൃതിയോടുള്ള ചിത്രകാരന്റെ തന്നെ പ്രണയമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.[3] പുരസ്കാരങ്ങൾമൂന്നു തവണ കേരള ലളിത കലാ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ചിത്രശാല
അവലംബം |