ഒരു മലയാള കവയിത്രിയാണ് ലോപാമുദ്ര .കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരത്തിന് 2012-ൽ ഇവർ അർഹയായിട്ടുണ്ട്.[1]
ജീവിതരേഖ
ഹരിപ്പാട് നെടുംചേരിൽ പരേതനായ എൻ മുരളീധരന്റെയും ആയാപറമ്പ് കൊട്ടാരത്തിൽ രേണുകയുടെയും മകളായി, 1978 ൽ ആലപ്പുഴ ജില്ലയിലെഹരിപ്പാട് ജനിച്ചു.[2] അധ്യാപകനും പണ്ഡിതനും ഹരികഥാകാരനുമായ മുത്തശ്ശൻ ആർ .കെ.കൊട്ടാരത്തിലിന്റെ ഒപ്പം വളർന്നു. 2000 ൽ മാവേലിക്കര ബിഷപ് മൂർ കോളജിൽ എംഎയ്ക്കു പഠിക്കുമ്പോൾ മനസ്സ് എന്ന കവിതയ്ക്ക് മാതൃഭൂമി വിഷുപ്പതിപ്പ് ഒന്നാം സമ്മാനം ലഭിച്ചു . തുടർന്ന് മുഖ്യധാരാ ആനുകാലികങ്ങളിൽ കവിതകൾ എഴുതിക്കൊണ്ടിരിക്കുന്നു . 34 കവിതകൾ അടങ്ങിയ പരസ്പരം എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് ലഭിച്ചു . ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ്.[2]ഷേക്സ്പിയറുടെ ചില ഗീതകങ്ങൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[3]
കൃതികൾ
പരസ്പരം (കവിതാ സമാഹാരം)
വൈക്കോൽ പാവ (കവിതാ സമാഹാരം)
പുരസ്കാരങ്ങൾ
2012- കേന്ദ്ര സാഹിത്യ അക്കാദമി യുവസാഹിത്യകാരന്മാർക്കായി ഏർപ്പെടുത്തിയ 'യുവ' പുരസ്‌കാരം[4]
2017- ഒ.വി. വിജയൻ സ്മാരക പുരസ്കാരം- വൈക്കോൽ പാവ (കവിതാ സമാഹാരം)[4]