ആർ. നടരാജൻ
തമിഴ് സാഹിത്യകാരനാണ് ആർ. നടരാജൻ എന്ന ഇരാ. നടരാജൻ (ജനനം : 8 ഡിസംബർ 1964). 2014 ൽ ബാലസാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ ലഭിച്ചു. [1] ജീവിതരേഖഇംഗ്ലീഷ് സാഹിത്യത്തിലും ഭൗതികത്തിലും മനഃശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. ദീർഘകാലം അധ്യാപകനായിരുന്നു. ആനന്ദവികടൻ മാസികയിലൂടെ എഴുത്ത് ആരംഭിച്ചു. ഇപ്പോൾ കടലൂർ കൃഷ്ണസ്വാമി മെമ്മോറിയൽ മട്രിക്കുലേഷൻ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ്. ഇദ്ദേഹത്തിന്റെ 'അയിഷ' എന്ന നോവലൈറ്റ് പത്തു ലക്ഷം കോപ്പിയിലധികം വിൽക്കപ്പെട്ടിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തിയ ഈ കൃതി മനോന്മണിയം സുന്ദരനാർ സർവകലാശാലയും മധുരൈ കാമരാജ് സർവകലാശാലയും സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപപനങ്ങളും തങ്ങളുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|