ആൻഡ്രോയിഡ് 11
ഗൂഗിളിൻ്റെ നേതൃത്വത്തിലുള്ള ഓപ്പൺ ഹാൻഡ്‌സെറ്റ് അലയൻസ് വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡിൻ്റെ പതിനൊന്നാമത്തെ പ്രധാന പതിപ്പും 18-ാമത്തെ പതിപ്പുമാണ് ആൻഡ്രോയിഡ് 11[4].ഇത് 2020 സെപ്റ്റംബർ 8-ന് പുറത്തിറങ്ങി.[5][6]ആൻഡ്രോയിഡ് 11 ഉപയോഗിച്ച് യൂറോപ്പിൽ പുറത്തിറക്കിയ ആദ്യത്തെ ഫോൺ വിവോ എക്സ്51 5ജി[7]ആയിരുന്നു, അതിൻ്റെ പൂർണ്ണ സ്ഥിരതയുള്ള പതിപ്പ് റിലീസ് ചെയ്തു, ഗൂഗിൾ പിക്സൽ 5-ന് ശേഷം ആൻഡ്രോയിഡ് 11-ൽ വന്ന ലോകത്തിലെ ആദ്യത്തെ ഫോൺ വൺ പ്ലസ് 8ടി ആയിരുന്നു.[8][9] ആൻഡ്രോയിഡ് 11-ന് മുമ്പ്, സ്‌റ്റോറേജിനുള്ളിൽ ("Android/Data" പോലെ) ആപ്പുകൾക്ക് പരസ്പരം ഫോൾഡറുകളും ഫയലുകളും പരിശോധിക്കാമായിരുന്നു. ആൻഡ്രോയിഡ് 11 മുതൽ, ഓരോ ആപ്പിൻ്റെയും സ്റ്റഫുകൾ മറ്റുള്ളവർ കാണാതിരിക്കാൻ ലോക്ക് ചെയ്തിരിക്കുന്നു.[10] 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, എല്ലാ സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും 16.57% ആൻഡ്രോയിഡ് 11 പ്രവർത്തിക്കുന്നുണ്ട് (ഇനി സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കില്ല), ഇത് മൂന്നാമത്തെ ഏറ്റവും സാധാരണമായ പതിപ്പാണ് ആൻഡ്രോയിഡ് 11.[11] ചരിത്രം![]() റെഡ് വെൽവെറ്റ് കേക്ക് എന്ന രഹസ്യനാമമുള്ള ആൻഡ്രോയിഡ് 11-ന് ഒരു ആസൂത്രിതമായി പുറത്തറിക്കുന്നതിനായുള്ള ഷെഡ്യൂൾ ഉണ്ടായിരുന്നു[12], അതിൽ മൂന്ന് ഡെവലപ്പർ പ്രിവ്യൂ ബിൽഡുകൾ ഉൾപ്പെടുന്നു, തുടർന്ന് മൂന്ന് ബീറ്റ റിലീസുകൾ ഉൾപ്പെടുന്നു, ആദ്യ ബീറ്റ പതിപ്പ് മെയ് മാസത്തിൽ പുറത്തിറങ്ങി. 2020 ജൂലൈയോടെ "പ്ലാറ്റ്ഫോം സ്ഥിരത" കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം, ഇത് വ്യാപകമായ പരിശോധനയ്ക്കുള്ള സന്നദ്ധതയെ സൂചിപ്പിക്കുന്നു. പ്രിവ്യൂ, ബീറ്റാ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ആൻഡ്രോയിഡ് 11-ൻ്റെ അവസാന പതിപ്പ് 2020 സെപ്റ്റംബർ 8-ന് ഔദ്യോഗികമായി പുറത്തിറങ്ങി. ഈ റിലീസ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ വിവിധ പുതിയ ഫീച്ചറുകളും മെച്ചപ്പെടുത്തലുകളും കൊണ്ടുവന്നു.[4][13][14] ഗൂഗിൾ പിക്‌സലിനെ പിന്തുണയ്‌ക്കുന്ന സ്‌മാർട്ട്‌ഫോണുകൾക്കായുള്ള (ആദ്യ തലമുറ പിക്‌സൽ, പിക്‌സൽ എക്‌സ്എൽ ഒഴികെ) ഒരു ഫാക്‌ടറി ഇമേജായി ആൻഡ്രോയിഡ് 11-ൻ്റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ ബിൽഡ് 2020 ഫെബ്രുവരി 19-ന് പുറത്തിറങ്ങി. മാർച്ച് 18-ന് ഗൂഗിൾ ഡെവലപ്പർ പ്രിവ്യൂ 2-നെ തുടർന്ന് ഏപ്രിൽ 23-ന് ഡെവലപ്പർ പ്രിവ്യൂ 3 പുറത്തിറക്കി.[15] അപ്രതീക്ഷിതമായി, മെയ് 6-ന് ഡെവലപ്പർ പ്രിവ്യൂ 4 പുറത്തിറങ്ങി, മാത്രമല്ല ആൻഡ്രോയിഡ് 11 റോഡ്‌മാപ്പിനെ ഒരു മാസത്തേക്ക് ത്വരിതപ്പെടുത്തുകയും ജൂൺ 3-ന് ആദ്യ ബീറ്റ ഷെഡ്യൂൾ ചെയ്യുകയും ചെയ്തു.[16][17] ആദ്യ പബ്ലിക് ബീറ്റയുടെ റിലീസ് ജൂൺ 3-ന് ഗൂഗിൾ ഐ/ഒയിൽ നടക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, കോവിഡ്-19 പാൻഡെമിക് കാരണം അത് ഒടുവിൽ റദ്ദാക്കി, പകരം ഒരു ഓൺലൈൻ റിലീസ് ഇവൻ്റ് ആസൂത്രണം ചെയ്‌തു.[18]ജോർജ്ജ് ഫ്ലോയിഡിൻ്റെ പോലീസിന്റെ ആക്രമണം മൂലമുള്ള മരണത്തെതുടർന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് (Black Lives Matter), ആദ്യത്തെ ആൻഡ്രോയിഡ് 11 ബീറ്റയുടെ റിലീസ് മാറ്റിവയ്ക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. വികസന പ്രക്രിയയിലുടനീളം, സോഫ്‌റ്റ്‌വെയറിൻ്റെ ബീറ്റ 1 തുടക്കത്തിൽ 2020 ജൂൺ 10-ന് സമാരംഭിച്ചു, ബീറ്റ 2 ജൂലൈ 8-ന് പിന്തുടരുന്നു. മെച്ചപ്പെടുത്തലുകളുടെ ആവശ്യകത തിരിച്ചറിഞ്ഞ്, ഏതെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഹോട്ട്ഫിക്‌സ്, ബീറ്റ 2.5, ജൂലൈ 22-ന് വേഗത്തിൽ പുറത്തിറക്കി. തുടർന്ന്, സോഫ്‌റ്റ്‌വെയറിനെ കൂടുതൽ പരിഷ്‌ക്കരിച്ചുകൊണ്ട് ബീറ്റ 3 ഓഗസ്റ്റ് 6-ന് പുറത്തിറക്കി. അവസാനമായി, കർശനമായ പരിശോധനയ്ക്കും പരിഷ്‌ക്കരണത്തിനും ശേഷം, സ്ഥിരതയുള്ള പതിപ്പ് 2020 സെപ്റ്റംബർ 8-ന് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി പുറത്തിറക്കി, ഇത് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിൻ്റെ പാരമ്യത്തെ അടയാളപ്പെടുത്തി.[5][6] പ്രത്യേകതകൾഉപയോക്താവിന്റെ അനുഭവംആൻഡ്രോയിഡ് 11-ൽ "കോൺവർസേഷൻസ്" നോട്ടിഫിക്കേഷനുകൾ അവതരിപ്പിക്കുന്നു; അവ ചാറ്റിനും സന്ദേശമയയ്‌ക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ചില ആപ്പുകൾക്ക് നിങ്ങളുടെ സ്‌ക്രീനിൽ "ബബിൾസ്" എന്ന് വിളിക്കുന്ന ചെറിയ ഫ്ലോട്ടിംഗ് സർക്കിളുകളിൽ അറിയിപ്പുകൾ കാണിക്കാനാകും. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ പോലും പ്രധാനപ്പെട്ട സന്ദേശങ്ങൾ ട്രാക്ക് ചെയ്യുന്നത് ഇത് എളുപ്പമാക്കുന്നു. മെസ്സേജിംഗ് ആപ്പിൽ, ചില സംഭാഷണങ്ങളെ "മുൻഗണന" നൽകുന്നു എന്ന് അടയാളപ്പെടുത്താൻ കഴിയും, അവ നിങ്ങളുടെ അറിയിപ്പുകളുടെ മുകളിൽ കാണിക്കുകയും 'ശല്യപ്പെടുത്തരുത്' എന്ന മോഡിനെ മറികടക്കുകയും ചെയ്യുന്നു. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിലെ അറിയിപ്പുകളുടെ ചരിത്രം കാണാൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ അനുവദിക്കുന്നു, നഷ്‌ടമായ സന്ദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.[19]പഴയ ഓവർലേ പെർമിഷൻ ബബിൾസ് മാറ്റിസ്ഥാപിക്കുന്നു, കാരണം ഇത് സുരക്ഷിതവും വേഗതയേറിയതുമാണ്. പഴയ അനുമതി മാൽവെയറുകൾ ക്ലിക്കുചെയ്യുന്നതിൽ നിന്ന് തടയുകയും, അത്മൂലം പ്രകടനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്‌തു, അതിനാൽ ബബിൾസ് ഒരു മികച്ച ബദലാണ്.[20] അവലംബം
|