ആൻ ഹാതവേ
ഒരു അമേരിക്കൻ ചലച്ചിത്ര അഭിനേത്രിയാണ് ആൻ ഹാതവേ എന്നറിയപ്പെടുന്ന ആൻ ജാക്വലിൻ ഹാതവേ (ജനനം: 1982 നവംബർ 12). നാടകവേദിയിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടതിനു ശേഷം ഗെറ്റ് റിയൽ എന്ന ടെലിവിഷൻ പരമ്പരയിൽ ആൻ ഹാതവേ അഭിനയിച്ചു. ഡിസ്നി ചലച്ചിത്രമായ ദ പ്രിൻസസ് ഡയറീസിലെ മിയ തെർമോപോളിസിനെ അവതരിപ്പിച്ചതിലൂടെയാണ് ഹാതവേ പ്രശസ്തയാവുന്നത്. 2008ൽ പുറത്തിറങ്ങിയ റേച്ചൽ ഗെറ്റിംഗ് മാരീഡ് എന്ന ചിത്രത്തിന് ഹാതവേക്ക് മികച്ച നടിക്കുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2012ൽ ഹാതവേ ടോം ഹൂപ്പറുടെ ലെസ് മിസറബിൾസിൽ ഫാന്റൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് പുരസ്കാരങ്ങൾ ഹാതവേക്ക് ലഭിച്ചു.[1] 2006ലെ പീപ്പിൾ മാഗസിന്റെ 50 സുന്ദര വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ആൻ ഹാതവേ.[2] ചലച്ചിത്രങ്ങൾഅവലംബം
പുറം കണ്ണികൾആൻ ഹാതവേ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|