ആൻ ലണ്ടൻ സ്കോട്ട്
ആൻ ലണ്ടൻ സ്കോട്ട് (ജീവിതകാലം: 1929-1975) ഒരു അമേരിക്കൻ ഫെമിനിസ്റ്റായിരുന്നു. അവർ നാഷണൽ ഓർഗനൈസേഷൻ ഫോർ വിമൻ (NOW) ബഫല്ലോ ചാപ്റ്റർ സ്ഥാപിച്ചു. 1970-കളുടെ തുടക്കത്തിൽ ദേശീയ സംഘടനയുടെ ലെജിസ്ലേറ്റീവ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ, തുല്യാവകാശ ഭേദഗതി അംഗീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അവർ നേതൃത്വം നൽകി. കവയിത്രിയും വിവർത്തകയും ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ബഫല്ലോയിൽ (യുബി) ഇംഗ്ലീഷ് പ്രൊഫസറും ആയിരുന്നു അവർ. ജീവിതരേഖഡാനിയൽ എഡ്വിൻ ലണ്ടന്റെയും ക്ലെയർ ചെസ്റ്റർ ലണ്ടന്റെയും മകളായി വാഷിംഗ്ടണിലെ സിയാറ്റിലിലാണ് ആൻ ലണ്ടൻ സ്കോട്ട് ജനിച്ചത്. 1935-ൽ അവർ കുടുംബത്തോടൊപ്പം കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറ്റുകയും, അവിടെ പിതാവ് ഒരു ആഡംബര ഹോട്ടൽ നടത്തുകയും ചെയ്തു. കാലിഫോർണിയയിലെ സാൻ റാഫേലിലുള്ള ഡൊമിനിക്കൻ കോൺവെന്റ് സ്കൂളിൽ വിദ്യാഭ്യാസം നിർവ്വഹിച്ചു. പിന്നീട് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ സാഹിത്യം പഠിച്ച ആൻ 1954 ൽ, ബി.എ. ബിരുദവും 1968-ൽ ഡോക്ടറേറ്റും നേടി. വില്യം ഷേക്സ്പിയറുടെ ഭാഷാ പ്രയോഗത്തെക്കുറിച്ചാണ് അവൾ തന്റെ പ്രബന്ധം എഴുതിയത്.[1] അക്കാദമിക്, സാഹിത്യ ജീവിതം1960-കളുടെ തുടക്കത്തിൽ വാഷിംഗ്ടൺ സർവകലാശാലയിൽ അദ്ധ്യാപികയായി ജോലി ചെയ്തു. 1965-ൽ അവർ യുബിയിൽ പഠിപ്പിക്കാൻ ന്യൂയോർക്കിലേക്ക് താമസം മാറി. ഈ കാലയളവിൽ സേജ്, ചോയ്സ്, പോയട്രി നോർത്ത് വെസ്റ്റ് തുടങ്ങിയ സാഹിത്യ മാസികകളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.[2] സ്വകാര്യജീവിതംഅവൾ 1951-ൽ പോൾ ഡി വിറ്റ് ടഫ്റ്റ്സ് എന്ന സംഗീതജ്ഞനെ വിവാഹം കഴിച്ചുവെങ്കിലും വിവാഹം 1954-ൽ അവസാനിച്ചു. 1956-ൽ ഗെർഡ് സ്റ്റെർൺ എന്ന കവിയെ വിവാഹം കഴിച്ച അവർക്ക്, അടുത്ത വർഷം ഒരു മകനുണ്ടായി എന്നിരുന്നാലും ആ വിവാഹവും 1961-ൽ അവസാനിച്ചു. 1965-ൽ മേരിലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് ഓഫ് ആർട്ടിന്റെ ബിരുദ വിഭാഗത്തിന്റെ ഡീൻ തോമസ് ജെ. സ്കോട്ടിനെ അവർ വിവാഹം കഴിച്ചു.[3] അവലംബം
|